[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഹിറ്റ് മേക്കേഴ്‌സ് ഒന്നിക്കുമ്പോൾ; ഒപ്പം പ്രേക്ഷകർ കാത്തിരുന്ന കുഞ്ചാക്കോ ബോബൻ – ബിജു മേനോൻ കൂട്ടുകെട്ടും

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികളായ കുഞ്ചാക്കോ ബോബനും ബിജുമേനോനും ഒരുമിക്കുന്ന ഏറ്റവും പുതിയ ചിത്രം മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്നു. ചിത്രത്തിന് തിരക്കഥ എഴുതുന്നത് രതീഷ് ബാലകൃഷ്ണ പൊതുവാളാണ്. ചെയ്ത ചിത്രങ്ങൾ എല്ലാം സൂപ്പർഹിറ്റ് ആക്കിയ രണ്ട് സംവിധായകർ ഒന്നിക്കുന്നത് മലയാള സിനിമ ലോകം ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ബെസ്‌റ് ആക്ടർ ,എബിസിഡി ,ചാർളി തുടങ്ങിയ വമ്പൻ ഹിറ്റ് ഒരുക്കിയ മാർട്ടിൻ പ്രകർട്ടും ആൻഡ്രോയിഡ് കുഞ്ഞപ്പൻ, എന്ന താൻ കേസ് കൊട് എന്നി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ രതീഷ് ബാലകൃഷ്ണ പൊതുവാളും ഒരു ചിത്രത്തിനായി ഒന്നിക്കുന്നു എന്നത് ഈ ചിത്രത്തിലുള്ള പ്രേക്ഷക പ്രതീക്ഷകൾ ഉയർത്തുന്നു

കുഞ്ചാക്കോ ബോബന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഏറ്റവും പുതിയ സിനിമ വിശേഷം പങ്കുവെച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസും ഗ്രീൻ റൂം പ്രൊഡക്ഷൻസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസുമാണ് ചിത്രത്തിൻറെ നിർമ്മാണം. ഷൈജു ഖാലിദാണ് ചിത്രത്തിന് ക്യാമറ കൈകാര്യം ചെയ്യുന്നത്.

2018ൽ പുറത്തിറങ്ങിയ ‘സീനിയേഴ്സ് ‘എന്ന ചിത്രത്തിലൂടെയാണ് കുഞ്ചാക്കോ ബോബനും ബിജുമേനോനും ആദ്യമായി ഒരുമിക്കുന്നത്. പിന്നീടങ്ങോട്ട് ഒരുപിടി നല്ല ചിത്രങ്ങളിലൂടെ ഇരുവരുടെയും കോമ്പോ മലയാളികൾ സ്വീകരിച്ചു. മല്ലൂസിംഗ്, 101 വെഡിങ്, മധുരനാരങ്ങ,റോമൻസ്,തുടങ്ങി ഒരുപിടി നല്ല ചിത്രങ്ങളിലൂടെ അസാധ്യ പ്രകടനം ചെയ്ത് ഇരുവരും പ്രേക്ഷകരെ കയ്യിലെടുത്തിരുന്നു.

‘ നായാട്ട് ‘എന്ന ചിത്രത്തിലാണ് കുഞ്ചാക്കോ ബോബൻ ഇതിനുമുൻപ് മാർട്ടിൻ പ്രക്കാട്ടിനൊപ്പം ഒരുമിച്ചത്. രതീഷ് പൊതുവാളിനൊപ്പം ഏറ്റവും ഒടുവിൽ ചെയ്ത ചിത്രം ‘എന്ന താൻ കേസ് കൊടു ‘ആയിരുന്നു.വരാനിരിക്കുന്ന ഈ പുതിയ പ്രോജക്റ്റിലും വലിയ രീതിയിലുള്ള പ്രതീക്ഷകളാണ് പ്രേക്ഷകർ അറിയിക്കുന്നത്. കുഞ്ചാക്കോ ബോബന്റെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം ജൂഡ് ആൻറണി സംവിധാനം ചെയ്യുന്ന’ 2018′ ആണ്. ചിത്രത്തിൽ മലയാളത്തിലെ മുൻനിര താരങ്ങളും അഭിനയിക്കുന്നുണ്ട്. ബിജു മേനോൻ കേന്ദ്ര കഥാപാത്രമായി പുറത്തിറങ്ങിയ ഏറ്റവും ഒടുവിലത്തെ ചിത്രം ‘തങ്കം’ ആയിരുന്നു.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.