നവാഗതനായ അരുൺ ജോർജ് കെ ഡേവിഡ് സംവിധാനം ചെയ്ത കോമഡി എന്റർടൈനേർ ആണ് ലഡൂ. ഈ വരുന്ന നവംബർ പതിനാറിന് പ്രദർശനത്തിന് എത്താൻ പോകുന്ന ഈ ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ഗംഭീര പ്രേക്ഷക പ്രതികരണമാണ് ഈ ചിത്രത്തിന്റെ ട്രയ്ലറിന് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിന്നു ലഭിച്ചു കൊണ്ടിരിക്കുന്നത്. അതിനൊപ്പം തന്നെ മലയാള സിനിമയിലെ മിന്നും താരങ്ങളായ നിവിൻ പോളി, ഫഹദ് ഫാസിൽ എന്നിവരും ഈ ചിത്രത്തിന് പിന്തുണയുമായി സോഷ്യൽ മീഡിയയിൽ എത്തിക്കഴിഞ്ഞു. ലഡ്ഡുവിന്റെ ട്രയ്ലർ ഇവർ തങ്ങളുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജ് വഴി ഷെയർ ചെയ്തു കഴിഞ്ഞു. പൊട്ടിച്ചിരിയുടെ പുതിയ രസക്കൂട്ടുകളുമായി ആണ് ലഡ്ഡു എത്തുന്നത്.
വിനയ് ഫോർട്ട്, ബാലു വർഗീസ്, ശബരീഷ് വർമ്മ എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആയി എത്തുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് സാഗർ സത്യൻ ആണ്. സൂപ്പർ സ്റ്റാർ രജനികാന്ത് ചിത്രം കാല, ധനുഷ് ചിത്രം വട ചെന്നൈ എന്നിവ കേരളത്തിൽ വിതരണം ചെയ്ത മിനി സ്റ്റുഡിയോ ആണ് ലഡ്ഡു നിർമ്മിച്ചിരിക്കുന്നത്. സൂപ്പർ ഹിറ്റായ ടോവിനോ തോമസ് ചിത്രമായ മറഡോണ നിർമ്മിച്ചതും ഇവർ തന്നെയാണ്. എസ് വിനോദ് കുമാർ, സുകുമാരൻ തെക്കേപ്പാട്ടു എന്നിവർ ആണ് മിനി സ്റ്റുഡിയോക്ക് നേതൃത്വം നൽകുന്നത്.
റൊമാന്സും കോമെഡിയും നിറഞ്ഞ ഈ ചിത്രം ഒരു ഗംഭീര എന്റെർറ്റൈനെർ ആവുമെന്ന് തന്നെയാണ് പ്രേക്ഷകരുടെ പ്രതീക്ഷ. ഗൗതം ശങ്കർ ദൃശ്യങ്ങൾ ഒരുക്കിയ ഈ ചിത്രത്തിന് സംഗീതം പകർന്നത് രാജേഷ് മുരുഗേഷനും എഡിറ്റ് ചെയ്തിരിക്കുന്നത് ലാൽ കൃഷ്ണനും ആണ്. ബോബി സിംഹ, ദിലീഷ് പോത്തൻ, സാജു നവോദയ, മനോജ് ഗിന്നസ്, ഇന്ദ്രൻസ്, നിഷ സാരംഗ് എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗമാണ്.
അരണ്ട വെളിച്ചത്തിൽ സോഡ കുപ്പി എതിരാളിയുടെ തലയിൽ അടിച്ച് പൊട്ടിച്ച് അയാളുടെ നെഞ്ചത്ത് ആഞ്ഞ് കുത്തും, രക്തം മുഖത്തും ശരീരത്തിലും…
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
This website uses cookies.