താര ചക്രവർത്തി മോഹൻലാലിന്റെ മകനും തന്റെ ആദ്യ ചിത്രം ബ്ലോക്ക്ബസ്റ്റർ ആക്കിയ യുവ നടനുമായ പ്രണവ് മോഹൻലാൽ നായകനായ രണ്ടാമത്തെ ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. രാമലീല എന്ന ബ്ലോക്ക്ബസ്റ്റർ ഒരുക്കി അരങ്ങേറിയ അരുൺ ഗോപി സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് പുലിമുരുകനും രാമലീലയും നിർമ്മിച്ച ശ്രീ ടോമിച്ചൻ മുളകുപാടം ആണ്. വരുന്ന ജനുവരി 25 നു വമ്പൻ റിലീസ് ആയി ഈ ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ എത്തിച്ചേരും. ഇപ്പോഴിതാ ഈ ചിത്രത്തിലെ നായികയെ പരിചയപ്പെടുത്തിക്കൊണ്ടുള്ള ഒരു കിടിലൻ പോസ്റ്റർ തന്നെ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുകയാണ്. സായ ഡേവിഡ് എന്നാണ് ഈ ചിത്രത്തിലെ പ്രണവിന്റെ നായികയുടെ പേര്.
ഒരു റൊമാന്റിക് ആക്ഷൻ ത്രില്ലെർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ വലിയ താര നിര തന്നെ അണിനിരക്കുന്നുണ്ട്. ബിജു കുട്ടൻ, ധർമജൻ ബോൾഗാട്ടി, മനോജ് കെ ജയൻ, ഗോകുൽ സുരേഷ്, ഇന്നസെന്റ്, കലാഭവൻ ഷാജോൺ, ഷാജു, സിദ്ദിഖ്, ജി സുരേഷ് കുമാർ, നെൽസൺ, അഭിഷേക് എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നത്. ഈ ചിത്രത്തിന്റേതായി ഇതുവരെ പുറത്തു വന്ന പോസ്റ്ററുകളും ടീസറുമെല്ലാം തന്നെ സോഷ്യൽ മീഡിയ ഇരു കയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. പീറ്റർ ഹെയ്‌ൻ, സുപ്രീം സുന്ദർ എന്നിവർ ചേർന്ന് സംഘട്ടനങ്ങൾ ഒരുക്കിയ ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് ഗോപി സുന്ദറും ദൃശ്യങ്ങൾ നൽകിയത് അഭിനന്ദം രാമാനുജനും ആണ്. വിവേക് ഹർഷൻ എഡിറ്റ് ചെയ്തിരിക്കുന്ന ഈ ചിത്രത്തിന്റെ രചന നിർവഹിച്ചതു സംവിധായകൻ തന്നെയാണ്.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര്‍ 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
This website uses cookies.