കുഞ്ചാക്കോ ബോബനെ നായകനാക്കി പ്രശസ്ത സംവിധായകൻ സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്ത ചിത്രമാണ് പദ്മിനി. തിങ്കളാഴ്ച നിശ്ചയം എന്ന ഒറ്റ ചിത്രത്തിലൂടെ സിനിമാ പ്രേമികളുടെ മുഴുവൻ ശ്രദ്ധ നേടിയ ഈ സംവിധായകൻ, അതിന് ശേഷം 1744 വൈറ്റ് ആള്‍ട്ടോ എന്നൊരു ചിത്രവുമൊരുക്കിയിരുന്നു. അദ്ദേഹത്തിന്റെ മൂന്നാമത്തെ ചിത്രമാണ് പദ്മിനി.
ആദ്യാവസാനം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ഈ ചിത്രം മികച്ച പ്രേക്ഷക- നിരൂപക പ്രതികരണമാണ് കരസ്ഥമാക്കിയത്. ഇപ്പോൾ കേരളത്തിലെ പ്രദർശനശാലകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിക്കുന്ന ഈ ചിത്രം കോളേജ് അധ്യാപകനായ രമേശന്റെയും അദ്ദേഹത്തിന്റെ ജീവിതത്തിലേയ്ക്ക് കടന്നുവരുന്ന മൂന്ന് സ്ത്രീകളുടേയും കഥയാണ് പറയുന്നത്. ഇപ്പോഴിതാ, ഹാസ്യത്തിനൊപ്പം മികച്ച സംഗീതവുമുള്ള ഈ ചിത്രത്തിലെ “നെഞ്ചിലോരു..” എന്ന വരികളോട് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ്.
അപർണ ബാലമുരളി, മഡോണ സെബാസ്റ്റിയൻ, വിൻസി അലോഷ്യസ് എന്നിവരാണ് ഇതിലെ നായികമാരായി അഭിനയിച്ചിരിക്കുന്നത്. കുഞ്ഞിരാമായണം എന്ന ചിത്രത്തിന്റെ തിരക്കഥയിലൂടെ കയ്യടി നേടിയ ദീപു പ്രദീപ് രചിച്ച പദ്മിനി നിർമ്മിച്ചിരിക്കുന്നത്, ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്നാണ്.
ആനന്ദ് മന്മഥൻ, സജിൻ ചെറുക്കയിൽ മാളവിക മേനോൻ, ആതിഫ് സലിം, സീമ ജി നായർ, ഗണപതി, ഗോകുലൻ, ജെയിംസ് ഏലിയ എന്നിവരാണ് ഇതിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ജേക്സ് ബിജോയ് സംഗീതം നൽകിയ ഈ ചിത്രത്തിലെ ഇപ്പോൾ പുറത്തു വന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ലിബിൻ സ്കറിയ, അശ്വിൻ വിജയൻ എന്നിവർ ചേർന്നാണ്. ടിറ്റോ പി തങ്കച്ചനാണ് ഈ ഗാനം രചിച്ചിരിക്കുന്നത്.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.