[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

സൂര്യവിസ്മയത്തിൽ മുങ്ങി സോഷ്യൽ മീഡിയ; വമ്പൻ തരംഗമായി കങ്കുവ വീഡിയോ.

തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യ ഇന്ന് തന്റെ ജന്മദിനം ആഘോഷിക്കുകയാണ്. ഇന്ത്യൻ സിനിമാ ലോകം ഒന്നടങ്കം ഈ അഭിനയ പ്രതിഭക്ക് ആശംസകൾ നൽകി കൊണ്ട് മുന്നോട്ട് വരികയാണ്. ഈ ആഘോഷങ്ങൾക്ക് കൊഴുപ്പ് കൂട്ടിക്കൊണ്ടാണ് ഇന്നലെ രാത്രി പന്ത്രണ്ട് മണിക്ക് സൂര്യയുടെ ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ചിത്രമായ കങ്കുവയുടെ ഗ്ലിമ്പ്‌സ് വീഡിയോ അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്. 350 കോടി രൂപ ബഡ്ജറ്റിൽ ശിവ ഒരുക്കുന്ന 2 ഭാഗങ്ങളുള്ള ഈ പീരിയഡ് ആക്ഷൻ ഡ്രാമ പ്രേക്ഷകരെ ഞെട്ടിക്കുമെന്ന സൂചനയാണ് ഗ്ലിമ്പ്‌സ് വീഡിയോ തരുന്നത്.

വെട്രി പളനിസാമി ഒരുക്കിയ ഞെട്ടിക്കുന്ന ദൃശ്യങ്ങളും ദേവി ശ്രീ പ്രസാദിന്റെ ത്രസിപ്പിക്കുന്ന സംഗീതവുമാണ് ഈ വീഡിയോയുടെ ഹൈലൈറ്റ്. അമ്പരപ്പിക്കുന്ന ഗംഭീര ലുക്കിലാണ് സൂര്യ ഈ ചിത്രത്തിലെത്തുന്നത്. ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന വിഎഫ്എക്‌സ് നിലവാരമാണ് ഈ വീഡിയോയുടെ മറ്റൊരു മികവ്. ഇതിലെ സൂര്യയുടെ ഡയലോഗും വൈറലായിക്കഴിഞ്ഞു. ഏതായാലും ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത് കങ്കുവ വീഡിയോയുടെ ദൃശ്യ മികവാണ്. മലയാളി എഡിറ്റർ നിഷാദ് യൂസഫ് എഡിറ്റ് ചെയ്യുന്ന ഈ ചിത്രത്തിന്റെ ആദ്യ ഭാഗം അടുത്ത ഏപ്രിൽ മാസത്തിൽ റിലീസ് ചെയ്യുമെന്നാണ് സൂചന.

സ്റ്റുഡിയോ ഗ്രീൻ, യു വി ക്രിയേഷൻസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം 10 ഭാഷകളിലാണ് റിലീസ് ചെയ്യുക. ഇംഗ്ലീഷ് ഉൾപ്പെടെ 6 ഭാഷകളിൽ റിലീസ് ചെയ്ത ഇതിന്റെ ഗ്ലിമ്പ്‌സ് വീഡിയോ ഇതിനോടകം 7 മില്യൻ കാഴ്ചക്കാരെയും 5 ലക്ഷത്തോളം ലൈക്ക്‌സും യൂട്യൂബിൽ നിന്ന് നേടിക്കഴിഞ്ഞു.

webdesk

Recent Posts

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

20 hours ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

This website uses cookies.