ബോളിവുഡ് സംവിധായകനായ അജോയ് വർമ്മ സംവിധാനം ചെയ്ത നീരാളി എന്ന മോഹൻലാൽ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ സംസാര വിഷയം. മെയ് നാലിന് റിലീസ് ചെയ്ത നീരാളിയുടെ ആദ്യ ടീസർ 20 ലക്ഷത്തിലധികം ഫേസ്ബുക് വ്യൂസും കഴിഞ്ഞു മുന്നേറുകയാണ്. വളരെ സാധാരണമായി കുടുംബ രംഗവുമായി തുടങ്ങിയ ടീസർ പ്രേക്ഷകരെ ഞെട്ടിച്ചത് അതിന്റെ അവസാന രംഗത്തിലൂടെയാണ്. അതിസാഹസികമായി, അഗാധ ഗർത്തത്തിലേക്ക് വീഴാൻ നിൽക്കുന്ന ഒരു വാഹനത്തിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുന്ന മോഹൻലാൽ കഥാപാത്രത്തെയാണ് ആ ദൃശ്യങ്ങളിൽ കാണിക്കുന്നത്. അതോടു കൂടി തന്നെ ചത്രത്തിനു മേൽ വമ്പൻ പ്രതീക്ഷയാണ് ഇപ്പോൾ പ്രേക്ഷകർക്ക് ഉള്ളത്. മോഹൻലാലിൻറെ അതിസാഹസിക രംഗങ്ങൾ നിറഞ്ഞ ഒരു ചിത്രമാണ് ഇതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നരനും പുലി മുരുകനും ശേഷം മോഹൻലാലിൻറെ കിടിലൻ ആക്ഷൻ പ്രകടനം നിറഞ്ഞ ചിത്രമാണ് നീരാളി എന്നാണ് റിപ്പോർട്ടുകൾ വരുന്നത്.
ഹോളിവുഡ് സ്റ്റൈലിൽ ആണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് സൂചന. ഒരു ഡ്രാമ ത്രില്ലർ എന്നോ അഡ്വെഞ്ചർ ത്രില്ലർ എന്നോ വിളിക്കാവുന്ന തരത്തിലാണ് ഈ ചിത്രത്തിൽ കഥ പറഞ്ഞിരിക്കുന്നത് എന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്. വി എഫ് എക്‌സിനു നിർണ്ണായക പ്രാധാന്യമുള്ള ഈ ചിത്രത്തിലെ ഒരുപാട് രംഗങ്ങളിൽ വി എഫ് എക്സ് ഉപയോഗിച്ചിട്ടുണ്ട്. കൂടുതലും ബോളിവുഡിൽ നിന്നുള്ള സാങ്കേതിക പ്രവർത്തകരാണ് നീരാളിയിൽ ജോലി ചെയ്യുന്നത്. മലയാളിയും പ്രശസ്ത ബോളിവുഡ് ക്യാമെറാമാനുമായ സന്തോഷ് തുണ്ടിയിൽ ആണ് ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത്.
ബോളിവുഡ് സംഘട്ടന സംവിധായകനായ സുനിൽ റോഡ്രിഗസ് സംഘട്ടനം ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് സ്റ്റീഫൻ ദേവസ്സി ആണ്. മൂൺഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള, ജോൺ തോമസ്, മെബു ജോസ് നെറ്റിക്കാടൻ എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. നവാഗതനായ സാജു തോമസ് തിരക്കഥ രചിച്ച ഈ ചിത്രത്തിന്റെ കൂടുതൽ ഭാഗവും മുംബൈയിൽ ആണ് ചിത്രീകരിച്ചിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തൻ, നാസ്സർ, നാദിയ മൊയ്തു, പാർവതി നായർ എന്നിവരും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
This website uses cookies.