[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ആരാധകർക്ക് ആവേശം തീർക്കാൻ സൂര്യ എത്തി; അമ്മ മഴവിൽ ഷോ ഇന്ന്..

ആരാധകർക്ക് ആവേശമാവാൻ തമിഴ് സൂപ്പർ താരം, നടിപ്പിൻ നായകൻ സൂര്യ എത്തുമെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. താര സംഘടനയായ ‘അമ്മ നടത്തുന്ന മലയാളത്തിലെ ഏറ്റവും വലിയ സ്റ്റേജ് ഷോയ്ക്ക് വേണ്ടിയാണ് സൂര്യ എത്തുക എന്നും അറിയിച്ചിരുന്നു. മഴവിൽ മനോരമായോടൊപ്പം ചേർന്ന് ‘അമ്മ നടത്തുന്ന ‘അമ്മ മഴവിൽ എന്ന ഷോ ഇന്ന് വൈകീട്ട് അഞ്ചരക്ക് തിരുവനന്തപുരത്തെ ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ വച്ച് നടക്കും. ഷോയ്ക്കായി മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെയുള്ള മലയാളത്തിലെ സൂപ്പർതാരങ്ങൾ എല്ലാവരും തന്നെ വലിയ തയാറെടുപ്പുകളാണ് നടത്തിയത്.

മെഗാസ്റ്റാർ മമ്മൂട്ടിയുടെ നൃത്ത പരിശീലന രംഗവും മോഹൻലാലും നായികമാരുമൊത്തുള്ള മനോഹരമായ നൃത്തവുമെല്ലാം ഇതിനോടകം തന്നെ വലിയ ചർച്ചയായി മാറിയിരുന്നു. മലയാള സിനിമയിലെ പുത്തൻ താരോദയങ്ങൾ ചടങ്ങിന് മാറ്റുകൂട്ടാൻ അണിനിരക്കും. യുവതാരങ്ങളായ ദുൽഖർ സൽമാൻ, ആന്റണി വർഗീസ്, ടോവിനോ തോമസ് എന്നിവർ നൃത്തച്ചുവടുകളുമായി വേദിയിലെത്തും. കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ റിഹേഴ്‌സൽ അവസാനിച്ചത്. തുടർന്ന് താരങ്ങൾ തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു.

ഏതാണ്ട് അഞ്ചു മണിക്കൂറോളം നീണ്ടു നിൽക്കുന്ന ചടങ്ങ് കാണുവാനായി സൂര്യ വരുന്നു എന്ന വാർത്ത വന്നതോടുകൂടി അഭ്യൂഹങ്ങളും പരന്നിരുന്നു. സൂര്യയുടെ മലയാള ചിത്രം ഉടനുണ്ടാകുമെന്ന വാർത്തകൾ അതിലുണ്ടായിരുന്നു. ഇന്ന് ഉച്ചതിരിഞ്ഞ് തിരുവനന്തപുരത്തെത്തിയ സൂര്യയെ അമ്മയുടെ ഭാരവാഹിയായ നടൻ ദേവനും സംഘവും ചേർന്ന് സ്വീകരിച്ചു . ഇന്ത്യയിൽ മറ്റു ഭാഷാ സിനിമാസംഘടനകൾ നിരവധിയുണ്ടെങ്കിലും ഇത്ര വർണ്ണാഭമായും തുടർച്ചയായും സ്റ്റേജ് ഷോ നടത്തുന്ന മലയാള സംഘടന മറ്റുള്ള ഭാഷാ സിനിമാപ്രവർത്തകർക്ക് അത്ഭുതം തന്നെയാണ്. ഇത് തന്നെയാണ് സൂര്യയെ കേരളത്തിലേക്ക് എത്തിച്ചത്.

webdesk

Recent Posts

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

13 hours ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

This website uses cookies.