[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

തന്റെ കരിയർ മാറ്റി മറിച്ച ദൃശ്യ വിസ്മയത്തിനു 5 വയസ്സ്; നന്ദി പറഞ്ഞ് നീരജ് മാധവ്..!

2013 ഡിസംബർ 19 മലയാള സിനിമാ ചരിത്രം രണ്ടായി വിഭജിക്കപ്പെട്ട ദിവസം ആയിരുന്നു എന്ന് പറയാം. മലയാള സിനിമയുടെ താര സൂര്യൻ മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് രചനയും സംവിധാനവും നിർവഹിച്ച ദൃശ്യം അന്നാണ് റിലീസ് ചെയ്തത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം മലയാള സിനിമയുടെ തലവര തന്നെ മാറ്റി. മലയാള സിനിമയിലെ ആദ്യത്തെ അൻപതു കോടി കളക്ഷൻ നേടുന്ന ചിത്രമായി മാറി ദൃശ്യം. കലാഭവൻ ഷാജോൺ, ആശ ശരത്, നീരജ് മാധവ് തുടങ്ങിയ പ്രതിഭകളുടെ അഭിനയ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു ഈ ചിത്രം. ഇപ്പോഴിതാ ഈ ചിത്രം റിലീസ് ചെയ്ത് 5 വർഷം തികയുന്ന ഈ വേളയിൽ തന്നെ ഈ ചിത്രത്തിൽ കാസ്റ്റ് ചെയ്ത ജീത്തു ജോസഫിനും ഈ ചിത്രത്തിൽ തനിക്കൊപ്പം പ്രവർത്തിച്ച എല്ലാവർക്കും നന്ദി പറഞ്ഞു രംഗത്ത് വന്നിരിക്കുകയാണ് നീരജ് മാധവ്.

താനിപ്പോൾ മലയാള സിനിമയിൽ സ്വന്തമായി ഒരിടം ഉണ്ടാക്കിയതിനെല്ലാം കാരണം ദൃശ്യം എന്ന സിനിമയാണ് എന്നും നീരജ് പറയുന്നു. ഇനിയും മുന്നോട്ടു പോകാൻ എല്ലാവരുടെയും സ്നേഹവും പിന്തുണയും വേണം എന്നും നീരജ് തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നു. 46 സ്ക്രീനുകളിൽ നൂറു ദിവസം കളിച്ചു റെക്കോർഡ് ഇട്ട ദൃശ്യം നാലു ഇന്ത്യൻ ഭാഷകളിലേക്ക് റീമേക് ചെയ്തു. നോർത്ത് ഇന്ത്യയിലും ഗൾഫ്‌ രാജ്യങ്ങളിലും നൂറു ദിവസം പിന്നിട്ട ഒരേ ഒരു മലയാള ചിത്രവും ദൃശ്യം ആണ്. 75 കോടി രൂപയുടെ ടോട്ടൽ ബിസിനസ്സ് നടത്തിയ ദൃശ്യം തന്നെയാണ് ഇന്നും കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ചിത്രം. 89 കോടി രൂപ കേരളത്തിൽ നിന്ന് നേടിയ മോഹൻലാൽ ചിത്രം തന്നെയായ പുലി മുരുകന് മാത്രമേ ദൃശ്യം റെക്കോർഡുകൾ തകർക്കാൻ ആയിട്ടുള്ളു.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.