[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

പ്രേമവും അങ്കമാലി ഡയറീസുമെല്ലാം അത്ഭുതപ്പെടുത്തിയ ചിത്രങ്ങൾ എന്ന് ഷങ്കർ..!

മലയാള സിനിമയെ ഏറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ആളാണ് ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ  സംവിധായകരിൽ ഒരാളായ ഷങ്കർ. മലയാളി താരങ്ങളുടെ അഭിനയം ഏറെ ഇഷ്ട്ടപെടുന്ന ഷങ്കർ മലയാള സിനിമകളേയും ഏറെ ഇഷ്ട്ടപെടുന്നു. പ്രേമം, അങ്കമാലി ഡയറീസ് എന്നീ ചിത്രങ്ങൾ തന്നെ അടുത്തിടെ ഏറെ അത്ഭുതപ്പെടുത്തിയ മലയാള ചിത്രങ്ങൾ ആണെന്നാണ് ശങ്കർ പറയുന്നത്. മലയാളി താരങ്ങൾക്കൊപ്പം പ്രവൃത്തിക്കുന്നതിൽ പ്രത്യേക സംതൃപ്തി ഉണ്ടെന്നും ഷങ്കർ പറയുന്നു. നെടുമുടി വേണു, കലാഭവൻ മണി, കൊച്ചിൻ ഹനീഫ, കലാഭവൻ ഷാജോൺ, സുരേഷ് ഗോപി തുടങ്ങി ഒട്ടേറെ മലയാള നടമാർ ഷങ്കർ ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. 

നെടുമുടി വേണുവിനെ പോലെ ഒക്കെയുള്ള സീനിയർ നടൻമാർ പ്രതിഫലത്തിന്റെ കാര്യത്തിൽ പോലും വാശി കാണിക്കാതെ അത്ര സഹകരണത്തോടെയാണ് തന്റെ സിനിമകളിൽ അഭിനയിക്കുന്നത് എന്നും അവരുടെ വിനയം അത്ഭുതപ്പെടുത്തുന്നു എന്നും ഷങ്കർ പറയുന്നു. ഷങ്കറിന്റെ ഇപ്പോൾ റിലീസ് ആയ എന്തിരൻ 2 ഇൽ മലയാളി  സാന്നിധ്യം ആയി വന്നത് കലാഭവൻ ഷാജോൺ ആണെങ്കിൽ അടുത്ത ചിത്രമായ ഇന്ത്യൻ 2 ഇൽ നെടുമുടി വേണുവും അഭിനയിക്കും. മികച്ച പ്രമേയം ഒത്തു വന്നാൽ മലയാളത്തിൽ ചിത്രം ഒരുക്കാൻ ആഗ്രഹമുണ്ടെന്നും ഷങ്കർ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. അതുപോലെ തന്നെ നല്ല ആശയം ഒത്തു വന്നാൽ എന്തിരന് ഒരു മൂന്നാം ഭാഗം ഒരുക്കുന്ന കാര്യവും ആലോചിക്കും എന്നും ശങ്കർ വെളിപ്പെടുത്തുന്നു. ബിഗ് ബജറ്റ് സിനിമകൾ തന്നെ ചെയ്യണം എന്ന് യാതൊരു നിർബന്ധവും ഇല്ല എന്നും കഥയ്ക്ക് ആവശ്യമായ ബജറ്റ് ആണ് പ്രധാനം എന്നും ഷങ്കർ പറയുന്നു. 

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.