[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

പേട്ടയുടെ കേരളാ വിതരണാവകാശം; വമ്പൻ മത്സരവുമായി വിതരണ കമ്പനികൾ രംഗത്ത്..!

സൂപ്പർ സ്റ്റാർ രജനികാന്തിനെ നായകനാക്കി പ്രശസ്ത സംവിധായകൻ കാർത്തിക് സുബരാജ് ഒരുക്കിയ ചിത്രമാണ് പേട്ട. അദ്ദേഹം തന്നെ രചനയും നിർവഹിച്ച ഈ ചിത്രത്തിൽ വിജയ് സേതുപതി, ബോബി സിംഹ, നവാസുദ്ധീന് സിദ്ദിഖി, സിമ്രാൻ, തൃഷ തുടങ്ങി ഒരു വമ്പൻ താര നിര തന്നെ അണിനിരക്കുന്നുണ്ട്. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. ഇതിലെ ഗാനങ്ങൾ എല്ലാം തന്നെ ഇതിനോടകം സൂപ്പർ ഹിറ്റായി മാറി കഴിഞ്ഞു. വരുന്ന ജനുവരി രണ്ടാം വാരത്തിൽ പൊങ്കൽ റിലീസ് ആയാണ് പേട്ട പ്രദർശനം ആരംഭിക്കാൻ പോകുന്നത്. എന്നാൽ കേരളത്തിലെ ഈ ചിത്രത്തിന്റെ വിതരണാവകാശത്തിനായി വമ്പൻ മത്സരമാണ് നടക്കുന്നത്.

രജനികാന്തിന്റെ കാല , ധനുഷ് ചിത്രമായ  വട ചെന്നൈ എന്നിവ കേരളത്തിൽ വിതരണം ചെയ്ത മിനി സ്റ്റുഡിയോ, അജിത്തിന്റെ വിവേകം, രജനികാന്ത്- ശങ്കർ ചിത്രമായ എന്തിരൻ 2 എന്നിവ ഇവിടെ വിതരണം ചെയ്ത ടോമിച്ചൻ മുളകുപാടത്തിന്റെ മുളകുപാടം ഫിലിംസ്, ദളപതി വിജയ്‌യുടെ സർക്കാർ ഇവിടെ എത്തിച്ച റാഫിയുടെ ഇഫാർ ഇന്റർനാഷണൽ, പിന്നെ ആമർ ഫിലിംസ് എന്നിവയാണ് പേട്ടയുടെ വിതരവകാശം സ്വന്തമാക്കാനുള്ള മത്സരത്തിൽ മുൻപിൽ ഉള്ളത്. ഇവരെ കൂടാതെ മറ്റാരെങ്കിലും കറുത്ത കുതിരയായി അവസാന നിമിഷം മുന്നിലെത്തുമോ എന്നറിയില്ല. ഇതുവരെ ചിത്രത്തിന്റെ വിതരണാവകാശം സംബന്ധിച്ച് ഡീലുകൾ ഒന്നും തന്നെ ആയിട്ടില്ല എന്നുള്ള റിപ്പോർട്ടുകൾ ആണ് വരുന്നത്.  ഏതായാലും പേട്ട കേരളത്തിൽ എത്തുന്നത് വമ്പൻ റിലീസ് ആയാവും എന്നുറപ്പാണ്. തല അജിത്തിന്റെ വിശ്വാസവും പേട്ടയുടെ ഒപ്പം തന്നെയാണ് റിലീസ് ചെയ്യുന്നത്.

webdesk

Recent Posts

ഷെയ്ൻ നിഗത്തിന്റെ പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ തുടക്കം; സംവിധാനം ഷാം സൂര്യ, നിർമ്മാണം ട്രൂ സ്റ്റോറീസ്

നടൻ ഷെയ്ൻ നിഗം പ്രധാന വേഷത്തിലെത്തുന്ന പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ പരമ്പരാഗത പൂജാ ചടങ്ങുകളോടെ തുടക്കമായി. ട്രൂ സ്റ്റോറീസിന്റെ…

6 days ago

സുരാജ് വെഞ്ഞാറമൂട് നായകനായി ജഗൻ ഷാജി കൈലാസിന്റെ പുതിയ ചിത്രം

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന് ഇന്ന് തുടക്കം. ജഗൻ ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…

6 days ago

സൂര്യയ്ക്ക് പകരം ആദ്യം പരിഗണിച്ചത് ഫഹദ് ഫാസിലിനെ; ‘സീൻ’ പ്ലാൻ ചെയ്തത് ഫഹദ്–നസ്രിയ ചിത്രമായി!

‘സീൻ’ എന്ന ചിത്രം ആദ്യം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കാനായിരുന്നു പദ്ധതിയെന്ന് സംവിധായകൻ ജിത്തു മാധവൻ. ഫഹദ്–നസ്രിയ ജോഡിയെ കേന്ദ്രകഥാപാത്രങ്ങളാക്കിയായിരുന്നു…

2 weeks ago

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…

2 weeks ago

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…

2 weeks ago

ഫാന്റസിയും കോമഡിയും ത്രില്ലും; ‘ടൈറ്റൻസ്’ വേറിട്ടൊരു സിനിമാനുഭവം

മലയാള സിനിമയിൽ വ്യത്യസ്തമായൊരു ഫാന്റസി കോമഡി ത്രില്ലർ അനുഭവം സമ്മാനിക്കുകയാണ് പ്രിൻസ് ജോയ് സംവിധാനം ചെയ്ത ‘ടൈറ്റൻസ്’. കോമഡിയും ക്രൈമും…

3 weeks ago

This website uses cookies.