[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

കേരളത്തിൽ പേമാരിയായി പെയ്യാൻ മാരി 2 നാളെ മുതൽ; തിയേറ്റർ ലിസ്റ്റ് എത്തി..!

തമിഴ് യുവ താരം ധനുഷും മലയാളത്തിന്റെ യുവ താരം ടോവിനോ തോമസും ഒന്നിച്ച മാരി 2 എന്ന തമിഴ് ചിത്രം നാളെ മുതൽ കേരളത്തിലെ തീയേറ്ററുകളിൽ എത്തുകയാണ്. പക്കാ മാസ്സ് എന്റെർറ്റൈനെർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ ടോവിനോ തോമസ് വില്ലൻ ആയാണ് എത്തിയിരിക്കുന്നത്. മൂന്നു വർഷം മുൻപേ റിലീസ് ചെയ്ത മാരി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ആയി ഈ ചിത്രം  രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ആ ചിത്രം ഒരുക്കിയ ബാലാജി മോഹൻ തന്നെയാണ്. വണ്ടർ ബാർ ഫിലിമ്സിന്റെ ബാനറിൽ ധനുഷ് തന്നെ നിർമ്മിച്ച ഈ ചിത്രം കേരളത്തിൽ വമ്പൻ റിലീസ് ആയി എത്തിക്കുന്നത് എസ് വിനോദ് കുമാർ, സുകുമാരൻ തെക്കേപ്പാട്ടു എന്നിവരുടെ നേതൃത്വത്തിലുള്ള മിനി സ്റ്റുഡിയോ ആണ്. കാല , വട ചെന്നൈ തുടങ്ങിയ തമിഴ് ചിത്രങ്ങൾ ഇവിടെ എത്തിച്ചതും അവരാണ്.

Maari-2 Kerala Theatre List

മാരി 2 ന്റെ തിയേറ്റർ ലിസ്റ്റ് ഇവിടെ ചേർക്കുന്നു. പ്രേമത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരി ആയി മാറിയ സായി പല്ലവിയാണ് ഈ ചിത്രത്തിലെ നായികാ വേഷം  ചെയ്യുന്നത്. ഇവരെ  കൂടാതെ വരലക്ഷ്മി ശരത് കുമാർ, കൃഷ്ണ കുലശേഖരൻ, വിദ്യ പ്രദീപ്, റോബോ ശങ്കർ, കല്ലൂരി വിനോദ് എന്നിവരും ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ട്. യുവാൻ ശങ്കർ രാജയാണ് ഈ ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. ടോവിനോയുടെ കട്ട വില്ലത്തരവും ധനുഷിന്റെ കിടിലൻ ഹീറോയിസവും കാണാൻ ഉള്ള കാത്തിരിപ്പിലാണ് മലയാളി  പ്രേക്ഷകർ ഇപ്പോൾ. ടോവിനോ ഭീജ എന്ന കഥാപാത്രം ആയി എത്തുമ്പോൾ സായി പല്ലവി എത്തുന്നത് ആനന്ദി ആയാണ്. 

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.