[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

എന്തിരൻ 2 ലെ കഥാപാത്രമായി ആദ്യം മനസ്സിൽ വന്നത് കൊച്ചിൻ ഹനീഫയെ എന്ന് ഷങ്കർ..!

ഇന്ത്യൻ സിനിമയുടെ ഷോമാനായ ഷങ്കർ ഇപ്പോൾ തന്റെ പുതിയ ചിത്രമായ ഇന്ത്യൻ 2 ആരംഭിക്കാൻ പോകുന്നതിന്റെ തിരക്കിൽ ആണ്. കമല ഹാസൻ നായകനാവുന്ന ഈ ചിത്രത്തിൽ കാജൽ അഗർവാൾ ആണ് നായികാ വേഷത്തിൽ എത്തുന്നത്. കമല ഹാസന്റെ അഭിനയ ജീവിതത്തിലെ അവസാന ചിത്രമായേക്കാം ഇതെന്ന സൂചനയും അദ്ദേഹം നൽകിയിരുന്നു. വർഷങ്ങൾക്കു മുൻപ്  ഷങ്കർ തന്നെ കമല ഹാസനെ നായകനാക്കി ഒരുക്കി ദേശീയ പുരസ്‍കാരം വരെ നേടിയെടുത്ത ബ്ലോക്ക്ബസ്റ്റർ ചിത്രമായ ഇന്ത്യന്റെ രണ്ടാം ഭാഗം ആണീ ചിത്രം. തന്റെ ഏറ്റവും പുതിയ റിലീസ് ആയ എന്തിരൻ 2 സൂപ്പർ വിജയം നേടുന്നതിന്റെ സന്തോഷത്തിൽ കൂടിയാണ് ശങ്കർ. ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ചിത്രമായ എന്തിരൻ 2 , ഇപ്പോൾ തന്നെ ഈ വർഷത്തെ ഏറ്റവും വലിയ വിജയവും ആയി കഴിഞ്ഞു. ഈ ചിത്രത്തിൽ മലയാളി സാന്നിധ്യമായി കലാഭവൻ ഷാജോണും അഭിനയിച്ചിരുന്നു.

എന്നാൽ ആ കഥാപാത്രം ചെയ്യാൻ ആദ്യം തന്റെ മനസ്സിലേക്ക് വന്നത് അന്തരിച്ചു പോയ കൊച്ചിൻ ഹനീഫിക്കയുടെ മുഖമായിരുന്നു എന്നാണ് ഷങ്കർ പറയുന്നത്. എന്തിരന്റെ ആദ്യ ഭാഗത്തിൽ കൊച്ചിൻ ഹനീഫ അഭിനയിച്ചിരുന്നു. അതിൽ അന്തരിച്ചു പോയ കലാഭവൻ മണിയും ശ്രദ്ധേയമായ ഒരു റോൾ ചെയ്തിരുന്നു. ഷങ്കറിന്റെ എല്ലാ ചിത്രങ്ങളിലും മലയാളി സാന്നിധ്യം ഉണ്ടാവാറുണ്ട്. ഇന്ത്യൻ എന്ന ചിത്രത്തിൽ ഏറെ നിർണ്ണായകമായ ഒരു റോൾ ചെയ്തത് നെടുമുടി വേണു ആണ്. ഇന്ത്യൻ 2 ലും നെടുമുടി വേണു അഭിനയിക്കും. കൊച്ചിൻ ഹനീഫ ഷങ്കറിന്റെ മുതൽവൻ, അന്യൻ, ശിവാജി എന്നീ  ചിത്രങ്ങളിലും  അഭിനയിച്ചിരുന്നു. അതുപോലെ വിക്രം ചിത്രമായ ഐയിൽ ശങ്കർ വില്ലനായി കൊണ്ട് വന്നത് സുരേഷ് ഗോപിയെ ആണ്. 

webdesk

Recent Posts

ഷെയ്ൻ നിഗത്തിന്റെ പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ തുടക്കം; സംവിധാനം ഷാം സൂര്യ, നിർമ്മാണം ട്രൂ സ്റ്റോറീസ്

നടൻ ഷെയ്ൻ നിഗം പ്രധാന വേഷത്തിലെത്തുന്ന പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ പരമ്പരാഗത പൂജാ ചടങ്ങുകളോടെ തുടക്കമായി. ട്രൂ സ്റ്റോറീസിന്റെ…

6 days ago

സുരാജ് വെഞ്ഞാറമൂട് നായകനായി ജഗൻ ഷാജി കൈലാസിന്റെ പുതിയ ചിത്രം

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന് ഇന്ന് തുടക്കം. ജഗൻ ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…

6 days ago

സൂര്യയ്ക്ക് പകരം ആദ്യം പരിഗണിച്ചത് ഫഹദ് ഫാസിലിനെ; ‘സീൻ’ പ്ലാൻ ചെയ്തത് ഫഹദ്–നസ്രിയ ചിത്രമായി!

‘സീൻ’ എന്ന ചിത്രം ആദ്യം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കാനായിരുന്നു പദ്ധതിയെന്ന് സംവിധായകൻ ജിത്തു മാധവൻ. ഫഹദ്–നസ്രിയ ജോഡിയെ കേന്ദ്രകഥാപാത്രങ്ങളാക്കിയായിരുന്നു…

2 weeks ago

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…

2 weeks ago

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…

2 weeks ago

ഫാന്റസിയും കോമഡിയും ത്രില്ലും; ‘ടൈറ്റൻസ്’ വേറിട്ടൊരു സിനിമാനുഭവം

മലയാള സിനിമയിൽ വ്യത്യസ്തമായൊരു ഫാന്റസി കോമഡി ത്രില്ലർ അനുഭവം സമ്മാനിക്കുകയാണ് പ്രിൻസ് ജോയ് സംവിധാനം ചെയ്ത ‘ടൈറ്റൻസ്’. കോമഡിയും ക്രൈമും…

3 weeks ago

This website uses cookies.