[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]

എന്റെ ഉമ്മാന്റെ പേരിലെ രണ്ടാമത്തെ സോങ് എത്തി; ചിത്രം നാളെ എത്തും..!


എന്റെ ഉമ്മാന്റെ പേര് എന്ന ടോവിനോ തോമസ് ചിത്രത്തിലെ രണ്ടാമത്തെ ലിറിക് വീഡിയോ സോങ് ഇന്ന് റിലീസ് ചെയ്തു. മധു ചന്ദ്രിക  എന്ന് തുടങ്ങുന്ന ഈ ഗാനം ഒരു മാപ്പിള പാട്ടിന്റെ ഈണത്തിൽ ആണ് ഒരുക്കിയിരിക്കുന്നത്. സിതാര ആലപിച്ച ഈ ഗാനം രചിച്ചത് ബി കെ ഹരിനാരായണനും ഈ ഗാനത്തിന് സംഗീതം പകർന്നത് ഗോപി സുന്ദറുമാണ്. ടോവിനോ തോമസിനൊപ്പം ഉർവശിയും പ്രധാന കഥാപാത്രം ആയി എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്തത് നവാഗതനായ ജോസ് സെബാസ്റ്റിയൻ ആണ്. അദ്ദേഹവും ശരത് ആർ നാഥും ചേർന്നാണ് ഈ ഫാമിലി ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.

ആന്റോ ജോസെഫ് ഫിലിം കമ്പനി, അൽ ടാരി മൂവീസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസെഫും  സി ആർ സലീമും ചേർന്നാണ് ഈ ചിത്രം  നിർമ്മിച്ചിരിക്കുന്നത്. ഇതിന്റെ ട്രെയ്ലറും ആദ്യ ലിറിക് വീഡിയോ സോങ്ങും ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ജോർഡി പ്ലാനെൽ ക്ലോസ ദൃശ്യങ്ങൾ ഒരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്തത് അർജു ബെൻ ആണ്. സായി പ്രിയ ദേവ, സിദ്ദിഖ്, മാമുക്കോയ, ഹാരിഷ് കണാരൻ, ദിലീഷ് പോത്തൻ, ശാന്തി കൃഷ്ണ എന്നിവരും ഈ ചിത്രത്തിൽ  അഭിനയിച്ചിട്ടുണ്ട്. ക്ലീൻ യു സർട്ടിഫിക്കറ്റ് ആണ് ഈ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഒരു അമ്മയും മകനും തമ്മിലുള്ള ആത്മ ബന്ധം ആണ് ഈ ചിത്രത്തിന്റെ പ്രമേയം. ഇത് കൂടാതെ മാരി 2 എന്ന തമിഴ് ചിത്രവും ഈ ക്രിസ്മസിന് ടോവിനോ തോമസിന്റേതായി  നമ്മുടെ മുന്നിൽ എത്തുന്നുണ്ട്. അതും നാളെ തന്നെ ആണ് റിലീസ് ചെയ്യുന്നത്.

webdesk

Recent Posts

നിയമസഭയിൽ ചോദ്യോത്തരവേളയിൽ അനൂപ് മേനോൻ ചിത്രം ‘ചിരം ‘ ത്തെ പരാമർശിച്ച് എംഎൽഎ.

അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 'ചിരം ' കണ്ട എംഎൽഎ ഫാത്തിമ തഹ്ളിയ…

2 days ago

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

3 days ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

This website uses cookies.