മലയാള സിനിമാ പ്രേക്ഷകരുടെ പ്രീയപ്പെട്ട നടിമാരിൽ ഒരാളും യുവ താരം ഫഹദ് ഫാസിലിന്റെ ഭാര്യയുമായ നസ്രിയ നസിം ഒരിടവേളക്ക് ശേഷം അഭിനയത്തിലേക്ക് തിരിച്ചു വന്നിരുന്നു. ഇപ്പോൾ നിർമ്മാതാവായും മലയാള സിനിമയിൽ സജീവമായ നസ്രിയ സോഷ്യൽ മീഡിയയിലും ഏറെ നിറഞ്ഞു നിൽക്കുന്ന ഒരു താരമാണ്. ഇപ്പോഴിതാ നസ്രിയയുടെ ഒരു ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. മാസ്റ്റർ എന്ന ദളപതി വിജയ് ചിത്രത്തിലെ വാത്തി കമിങ് എന്ന സൂപ്പർ ഹിറ്റ് ഗാനത്തിനാണ് നസ്രിയ ചുവടു വെക്കുന്നത്. ഈ വീഡിയോയിൽ എന്നാൽ നസ്രിയ ഒറ്റക്കല്ല, പ്രശസ്ത സംവിധായകൻ അൽഫോൻസ് പുത്രന്റെ ഭാര്യ അലീന അൽഫോൻസും നസ്രിയക്ക് ഒപ്പമുണ്ട്. വാത്തി കമിങ് ഇപ്പോൾ ട്രെൻഡിങ് ആയതു കൊണ്ട് തന്നെയാണ് ഈ ഗാനത്തിന് ചുവടു വെക്കുന്നത് എന്നും വീഡിയോ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പങ്കു വെച്ചുകൊണ്ട് നസ്രിയ കുറിച്ചിട്ടുണ്ട്.
അൽഫോൻസ് പുത്രന്റെ ആദ്യ ചിത്രമായ നേരത്തിൽ നസ്രിയ ആയിരുന്നു നായിക. അതുകൊണ്ട് തന്നെ അൽഫോൻസ് പുത്രനുമായും കുടുംബവുമായും ഏറെ അടുപ്പം പുലർത്തുന്ന വ്യക്തി കൂടിയാണ് നസ്രിയ നസിം. പ്രശസ്ത സിനിമാ നിർമ്മാതാവായ ആൽവിൻ ആന്റണിയുടെ മകളാണ് അൽഫോൻസ് പുത്രന്റെ ഭാര്യയായ അലീന. കഴിഞ്ഞ വർഷം ട്രാൻസ്, മണിയറയിലെ അശോകൻ എന്നീ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ട നസ്രിയ ഇനി അഭിനയിച്ചു പുറത്തു വരാൻ ഉള്ളത്, നസ്രിയയുടെ ആദ്യത്തെ തെലുങ്ക് ചിത്രമായ അന്റെ സുന്ദരനിക്കിയും അതുപോലെ മായാവി എന്ന മലയാള ചിത്രവുമാണ്. സീ യു സൂൺ, വരത്തൻ, കുമ്പളങ്ങി നൈറ്റ്സ് എന്നിവയാണ് ഫഹദിനൊപ്പം ചേർന്ന് നസ്രിയ നിർമ്മിച്ച ചിത്രങ്ങൾ.
https://www.instagram.com/p/CLtGvglpCgE/?utm_source=ig_web_copy_link
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.