[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

ഗ്ലാമറസായി പ്രിയ വാര്യർ വീണ്ടും… താരം നായികയാവുന്ന പുതിയ തെലുങ്ക് ചിത്രത്തിന്റെ ഗാനം പുറത്ത്

മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടി പ്രിയ പ്രകാശ് വാര്യർ നായികയായെത്തുന്ന പുതിയ തെലുങ്ക് ചിത്രമാണ് ചെക്ക്. ഇതിനോടകം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറും ഗാനവും സമൂഹമാധ്യമങ്ങളിലൂടെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. യൂട്യൂബിൽ പുറത്തിറങ്ങിയ ചിത്രത്തിലെ ട്രെയിലറിന് ഒരു കോടിയിലധികം കാഴ്ചക്കാരെയാണ് ഇതിനോടകം ലഭിച്ചിട്ടുള്ളത്. കഴിഞ്ഞദിവസം ചിത്രത്തിന്റെ ഒരു പ്രമോ സോങ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ചിത്രത്തിൽ നായകനായി അഭിനയിക്കുന്ന നിതിനും പ്രിയ വാര്യറുമായുള്ള പ്രണയ നിമിഷങ്ങളാണ് ആ ഗാനത്തിന്റെ പ്രമോ വീഡിയോയിൽ ഉണ്ടായിരുന്നത്. യൂട്യൂബിൽ ഹിറ്റായി മാറിയ ആ പ്രമോ വീഡിയോയ്ക്ക് ശേഷം ഇപ്പോഴിതാ മറ്റൊരു വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. ബീച്ച് ഡാൻസും റൊമാന്റിക് രംഗങ്ങളും മനോഹരമായി തന്നെ ഗാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 49 സെക്കൻഡ് മാത്രമുള്ള ഈ പ്രമോ വീഡിയോ മണിക്കൂറുകൾക്കകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടിരിക്കുന്നത്. പ്രിയ വാര്യറുടെ ഗ്ലാമർ നൃത്തവും റൊമാന്റിക് രംഗങ്ങളും എല്ലാം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

ദേശീയ അവാര്‍ഡ് ജേതാവ് ചന്ദ്ര ശേഖര്‍ യെലെറ്റിയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തിൽ രാകുല്‍ പ്രീത് സിങ്ങും പ്രധാന കഥാപത്രമായി എത്തുന്നു. ഒരു ഇന്റലിൻന്റ്ക്രൈം ത്രില്ലർ ഗണത്തിൽ പെടുന്ന ഈ ചിത്രം മാർച്ച് 26 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. ഈ ചിത്രം വലിയ വിജയം ആവുകയാണെങ്കിൽ മലയാളത്തിനു പുറമേ തെലുങ്കിലും പ്രിയ വാര്യർക്ക് ചുവടുറപ്പിക്കാൻ കഴിയും. ഒമർ ലുലു സംവിധാനം ചെയ്ത അഡാർ ലവ് എന്ന ചിത്രത്തിലൂടെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ട താരം പിന്നീട് മോഡലിങ്ങിലൂടെയും അന്യഭാഷാ ചിത്രങ്ങളിലൂടെയും ഏറെ ശ്രദ്ധേയയായി. ഒരുമാസം മുമ്പ് പുറത്തിറങ്ങിയ പ്രിയ വാര്യറുടെ ഐറ്റം ഡാൻസും സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ഹിറ്റായി മാറിയിരുന്നു. തെലുങ്ക് ഗാനത്തിലാണ് പ്രിയ വാര്യർ ഏവരെയും ആശ്ചര്യപ്പെടുത്തി കൊണ്ട് ഐറ്റം ഡാൻസുമായി പ്രത്യക്ഷപ്പെട്ടത്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.