തനി ഒരുവൻ സംവിധാനം ചെയ്ത മോഹൻ രാജ തന്റെ പുതിയ ചിത്രവുമായി വരികയാണ്. വേലയ്ക്കാരൻ എന്ന് പേരിട്ട ഈ ചിത്രം വരുന്ന സെപ്റ്റംബറിൽ തീയേറ്ററുകളിൽ എത്തും. ശിവകാർത്തികേയൻ നായകനായി അഭിനയിക്കുന്ന ഈ ചിത്രത്തിൽ വില്ലനായി അഭിനയിച്ചു തമിഴ് സിനിമയിൽ അരങ്ങേറുകയാണ് മലയാള നടൻ ഫഹദ് ഫാസിൽ. ഈ ചിത്രത്തിലെ നായികയായെത്തുന്നത് തമിഴകത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ നയൻ താരയാണ്. തനി ഒരുവനിലും നയൻ താരയായിരുന്നു നായികാ വേഷം ചെയ്തത്.
തുടർച്ചയായി നയൻ താരയെ തന്റെ രണ്ടു ചിത്രങ്ങളിൽ നായികയായി തിരഞ്ഞെടുത്തതിനെ കുറിച്ച് പറയുകയാണ് സംവിധായകൻ മോഹൻ രാജ. തനി ഒരുവൻ ചെയ്യുമ്പോൾ മുതൽ തന്നെ തനിക്കും നയൻ താരക്കും ഇടയിൽ നല്ലൊരു ഫീൽ ഉണ്ടായിരുന്നു എന്ന് മോഹൻ രാജ പറയുന്നു.
തനി ഒരുവൻ ചെയ്യുമ്പോൾ ജയം രവി, അരവിന്ദ് സ്വാമി എന്നിവരവതരിപ്പിച്ച കഥാപാത്രങ്ങളെ കുറിച്ച് തനിക്കു വ്യക്തമായ ധാരണ ഉണ്ടായിരുന്നെവെങ്കിലും നയൻ താരയെ പോലൊരു വലിയ നായികയുടെ ആവശ്യം ആ ചിത്രത്തിലെന്തിനെന്നു തനിക്കു ഒരു രൂപവും ഉണ്ടായില്ലെന്ന് അദ്ദേഹം പറയുന്നു. നായികക്ക് അധികം പ്രാധാന്യമില്ലാത്ത ആ ചിത്രത്തിൽ നയൻ താരയെ പോലൊരു വലിയ നായികയെ കാസ്റ്റ് ചെയ്തത് താൻ അവരോടു ചെയ്ത തെറ്റാണെന്നു വിശ്വസിക്കുന്നതായി മോഹൻ രാജ പറഞ്ഞു.
പക്ഷെ തനി ഒരുവന്റെ പ്രിവ്യു ഷോ കഴിഞ്ഞു നയൻ താര മോഹൻ രാജയുടെ അടുത്ത് വന്നു രാജ സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രത്തിൽ ഒരു അഭിനേത്രി എന്ന നിലയിൽ നല്ലൊരു കഥാപാത്രം ചെയ്യാൻ താത്പര്യമുണ്ടെന്ന് പറഞ്ഞു. അത് നയൻ താരയുടെ മാഹാത്മ്യം ആണെന്ന് മോഹൻ രാജ പറയുന്നു.
പുതിയ ചിത്രമായ വേലയ്ക്കാരനിൽ നയൻ താര അവതരിപ്പിക്കുന്നത് ശക്തമായ ഒരു നായികാ വേഷമാണെന്നും നായകന് പിന്തുണ നൽകുന്ന ശക്തയായ ഒരു നായികയാണ് ഈ ചിത്രത്തിലെ മൃണാളിനി എന്ന നയൻ താര കഥാപാത്രം എന്നും മോഹൻ രാജ മാധ്യമങ്ങളോട് പറഞ്ഞു. തന്റെ അടുത്ത ചിത്രത്തിലും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുക നയൻ താര ആണെന്നും ആ കഥ തയ്യാറാണെന്നും മോഹൻ രാജ അറിയിച്ചു.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.