[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഇത് മാസ്റ്റർ ഓഫ് മാസെസ്; മമ്മൂട്ടി- അജയ് വാസുദേവ് ചിത്രം മാസ്റ്റർ പീസ് തന്നെ

പുലിമുരുകന് ശേഷം തിരക്കഥാകൃത്ത് ഉദയകൃഷ്ണ രചന നിര്‍വഹിക്കുന്ന മമ്മൂട്ടി ചിത്രത്തിന് ‘മാസ്റ്റര്‍ പീസ്’ എന്ന് പേരിട്ടു. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ പേരിന്റെ കാര്യത്തില്‍ ഇതുവരെ ഒരു ഔദ്യോഗിക സ്ഥിരീകരണം വന്നിരുന്നില്ല. എന്നാൽ രാജാധിരാജയ്ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ മമ്മൂട്ടി തന്നെയാണ് തന്റെ ഒഫീഷ്യൽ അക്കൗണ്ടിലൂടെ പുറത്ത് വിട്ടത്. മാസറ്റര്‍ ഓഫ് മാസെസ് എന്ന ടാഗ് ലൈനോടെയാണ് ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തിറക്കിയിരിക്കുന്നത്. കാമ്പസ് പശ്ചാത്തലത്തിലുള്ള കഥ പറയുന്ന ചിത്രത്തില്‍ കോളെജ് പ്രൊഫസറായി മമ്മൂട്ടി എത്തുന്നത്. ‘എഡ്ഡി’ എന്നാണ് കഥാപാത്രത്തിന്റെ പേര്.

ഭവാനി ദുര്‍ഗ എന്ന ഐ പി എസ് ഉദ്യോഗസ്ഥയായി വരലക്ഷ്മിയും മറ്റൊരു പോലീസ് ഉദ്യോഗസ്ഥനായി ഉണ്ണി മുകുന്ദനും അഭിനയിക്കുന്നുണ്ട്. മമ്മൂട്ടിക്കൊപ്പം മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് സന്തോഷ് പണ്ഡിറ്റ് മുഖ്യധാര സിനിമയിലേക്ക് പ്രവേശിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി മാസ്റ്റർ പീസിനുണ്ട്. ഗോകുൽ സുരേഷ് ഗോപി, മുകേഷ്, മഖ്ബൂൽ സൽമാൻ, സിജു ജോൺ, പാഷാണം ഷാജി, ബിജു കുട്ടൻ, അർജുൻ, അജ്മൽ നിയാസ്, സുനിൽ സുഗദ, കൈലാഷ്, കലാഭവൻ ഷാജോൺ, ഗണേഷ് കുമാർ, ക്യാപ്റ്റൻ രാജു, ശിവജി ഗുരുവായൂർ,മഹിമ നമ്പ്യാർ, അശ്വിൻ, ജോഗി, ദിവ്യദർശൻ എന്നീ താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.

കൊല്ലം ഫാത്തിമ കോളേജ് പ്രധാന ലൊക്കേഷനാകുന്ന ഈ ബിഗ് ബജറ്റ് ചിത്രം റോയല്‍ സിനിമാസിന്റെ ബാനറില്‍ സിഎച്ച് മുഹമ്മദാണ് നിര്‍മിക്കുന്നത്. റോയല്‍ സിനിമാസിന്റെ ആദ്യ ചിത്രമാണിത്. വിനോദ് ഇല്ലംപിള്ളിയാണ് ഛായാഗ്രഹണം.

webdesk

Recent Posts

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

2 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

2 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

4 weeks ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

4 weeks ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

1 month ago

ആർ. മാധവൻ ചിത്രം ‘ജി ഡി എൻ ‘ ഇന്ന് മുതൽ തിയേറ്ററുകളിൽ

ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…

1 month ago

This website uses cookies.