ഇന്ന് മലയാളത്തിന്റെ യുവ താരം ദുൽകർ സൽമാൻ തന്റെ ജന്മദിനമാഘോഷിക്കുകയാണ്. തിരക്കുകളിൽ നിന്നു തിരക്കുകളിലേക്കു കുതിക്കുകയാണ് ദുൽകർ ഇപ്പോൾ. എന്നാൽ ജന്മദിനത്തിൽ തന്റെ ആരാധകർക്കായി ദുൽക്കറും ദുൽകർ ചിത്രങ്ങളുടെ അണിയറ പ്രവർത്തകരും ചേർന്ന് കരുതി വെച്ചത് ഒരു ഗംഭീര ട്രീറ്റ് തന്നെയാണ്. ഒരുപക്ഷെ ആദ്യമായാവും ഒരു നടന്റെ മൂന്നു സിനിമകളുടെ ഫസ്റ്റ് ലുക് പോസ്റ്ററുകൾ ഒരേ ദിവസം റിലീസ് ചെയ്യുന്നത്. അതും ആ താരത്തിന്റെ ജന്മദിനത്തിൽ. ഇതിലും മാസ്സ് ജന്മദിനാഘോഷം സ്വപ്നങ്ങളിൽ മാത്രം എന്ന് പറയേണ്ടി വരും. ദുൽകർ ആരാധകർ അക്ഷരാർത്ഥത്തിൽ എല്ലാം മറന്നു ആഘോഷിക്കുകയാണ് ഇപ്പോൾ . കാരണം, തങ്ങളുടെ താരത്തിന്റെ ഒന്നല്ല, രണ്ടല്ല, മൂന്നു കിടിലൻ ഫസ്റ്റ് ലുക് പോസ്റ്ററുകൾ ആണ് അവർക്കു കിട്ടിയിരിക്കുന്നത്.
ഒരു ഫസ്റ്റ് ലുക് പോസ്റ്റർ വന്നത് സൗബിൻ ഷാഹിറിന്റെ ആദ്യ സംവിധാന സംരംഭമായ പറവയിലേതാണ്. ഈ ചിത്രത്തിൽ ദുൽകർ നായകനല്ല, പക്ഷെ വളരെ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറഞ്ഞു. ഈ ചിത്രത്തിന് വേണ്ടി ദുൽകർ ഒരു ഗാനവും ആലപിച്ചിട്ടുണ്ടെന്നാണ് വാർത്തകൾ വരുന്നത്. എന്തായാലും ഇതിലെ ഫസ്റ്റ് ലുക് പോസ്റ്റർ ഇതിനോടകം ഹിറ്റ് ആയി കഴിഞ്ഞു.
രണ്ടാമത്തെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വന്നത് ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത മലയാളം- തമിഴ് ദ്വിഭാഷാ ചിത്രമായ സോളോയിലെ ആണ്. പ്രേക്ഷകർ ഒരുപാടു കാത്തിരിക്കുന്ന ഈ ചിത്രത്തിൽ ഒന്നിലധികം ഗെറ്റപ്പുകളിൽ ആണ് ദുൽകർ എത്തുന്നത്. ആ എല്ലാ ഗെറ്റപ്പുകളും കൂടി ചേർന്നുള്ള ഒരു ഫസ്റ്റ് ലുക് പോസ്റ്റർ ആണ് അണിയറ പ്രവർത്തകർ റിലീസ് ചെയ്തിരിക്കുന്നത്. പറവയും സോളോയും ഈ വരുന്ന സെപ്റ്റംബറിൽ തീയേറ്ററുകളിൽ എത്തുമെന്നാണ് സൂചനകൾ.
മൂന്നാമത്തെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ദുൽകർ അഭിനയിക്കുന്ന തെലുങ്കു ചിത്രത്തിലേതാണ്. ദുൽകർ ജമിനി ഗണേശനായി വേഷമിടുന്ന ഈ ചിത്രം ഇതിഹാസ നടി സാവിത്രിയുടെ ജീവിത കഥയാണ് പറയുന്നത്. ഈ ചിത്രത്തിൽ ആണ് ദുൽകർ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…
This website uses cookies.