[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ദിലീപിന് ശ്രീനിവാസന്റെ പിന്തുണ; ഇങ്ങനെ ചെയ്യാൻ ദിലീപ് ഒരു മണ്ടൻ അല്ലെന്നു ശ്രീനിവാസൻ..!

പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റാരോപിതനായ പോലീസ് കസ്റ്റഡിയിൽ കഴിയുകയാണ് ജനപ്രിയ നായകൻ ദിലീപ്. ഈ വിഷയമാണ് ഇപ്പോൾ കുറച്ചു നാളായിട്ടു കേരളത്തിലെ പ്രധാന ചർച്ചാ വിഷയം. ഈ വിഷയത്തിൽ ദിലീപിനെ അനുകൂലിച്ചും പ്രതികൂലിച്ചും രണ്ടും ഭാഗം തിരിഞ്ഞു ചർച്ചകൾ ചെയ്യുകയാണ് നമ്മുടെ വാർത്താ മാധ്യമങ്ങളുടെ ഇപ്പോഴത്തെ പ്രധാന വിനോദമെന്നും പറയാം. അനുകൂലിച്ചാലും പ്രതികൂലിച്ചാലും അതെല്ലാം ചർച്ചക്കുള്ള വിഷയമായി മാറുകയാണ് ഈ വിഷയത്തെ സംബന്ധിച്ച ഏറ്റവും വലിയ പ്രത്യേകത. ഇന്നിപ്പോൾ ദിലീപിന് പിന്തുണയുമായി നടനും എഴുത്തുകാരനും സംവിധായകനുമായ ശ്രീനിവാസൻ രംഗത്ത് വന്നിരിക്കുകയാണ്. ഇങ്ങനെയൊരു മണ്ടത്തരത്തിനു ദിലീപ് മുതിരുമെന്നു താൻ വിശ്വസിക്കുന്നില്ല എന്നാണ് ശ്രീനിവാസൻ ഈ വിഷയത്തിൽ പ്രതികരിച്ചത്. ശ്രീനിവാസൻ മാത്രമല്ല ഒട്ടനവധി സിനിമ പ്രവർത്തകർ ഇതേ കാര്യം മുൻപും പറഞ്ഞിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.

ദിലീപ് സാമാന്യബുദ്ധിയുള്ള ആളാണെന്നാണ് തന്റെ വിശ്വാസം എന്നും പൊലീസ് അന്വേഷണത്തിലുള്ള, കോടതിയുടെ പരിഗണനയിലുള്ള വിഷയമാണ് ഇതെന്നതിനാൽ ഇപ്പോൾ കൂടുതൽ ഈ വിഷയത്തെ കുറിച്ച് പ്രതികരിക്കാൻ ഇല്ലെന്നും ശ്രീനിവാസൻ കൂട്ടി ചേർത്തു. കായംകുളം കറ്റാനത്ത് ഓണാട്ടുകര കോക്കനട്ട് ഓയില്‍ കമ്പനി സന്ദർശിക്കാൻ എത്തിയപ്പോഴാണ് ശ്രീനിവാസൻ ഈ പ്രതികരണം നടത്തിയത്.

അതുപോലെ അംഗങ്ങൾക്ക് കൈനീട്ടം കൊടുക്കുന്നതല്ലാതെ താര സംഘടനയായ അമ്മക്ക് ഇപ്പോൾ യാതൊരു പ്രസക്തിയും ഇല്ലെന്നും ശ്രീനിവാസൻ അവിടെ പറഞ്ഞു. അംഗങ്ങള്‍ക്ക് കാണിക്ക അര്‍പ്പിക്കാനുള്ള വേദിയാണ് ഇപ്പോൾ ‘അമ്മ എന്നാണ് ശ്രീനിവാസൻ പറഞ്ഞത്. അംഗങ്ങൾക്ക് പ്രതിഫലം കിട്ടാതെ വരുമ്പോൾ ആ പ്രശ്നങ്ങൾ പറഞ്ഞു തീർത്തു അത് വാങ്ങി കൊടുക്കൽ മാത്രമാണ് അമ്മ ഇപ്പോൾ ചെയ്യുന്ന ഒരേ ഒരു പണി എന്നും ശ്രീനിവാസൻ

webdesk

Recent Posts

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 hours ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

This website uses cookies.