2019 ൽ പുറത്തിറങ്ങി സൂപ്പർ വിജയം നേടിയ ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്. കേരളത്തിന് അകത്തും പുറത്തും പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ഈ ചിത്രം സംവിധാനം ചെയ്തത് നവാഗതനായ മധു സി നാരായണൻ ആണ്. അതിന് ശേഷം അഞ്ച് വർഷത്തോളമായി അദ്ദേഹത്തിന്റെ രണ്ടാം ചിത്രത്തിനായി പ്രേക്ഷകർ കാത്തിരിക്കുന്നു. ഇപ്പോഴിതാ, മധു സി നാരായണൻ തന്റെ രണ്ടാം ചിത്രം ഉടനെ തന്നെ പ്രഖ്യാപിക്കുമെന്ന വാർത്തകളാണ് വരുന്നത്.
പ്രേക്ഷകരുടെ പ്രിയങ്കരനായ യുവനടൻ നസ്‌ലൻ ഗഫൂർ ആയിരിക്കും ഈ ചിത്രത്തിലെ നായക വേഷം ചെയ്യുക എന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്. മലയാളത്തിലെ ചില സൂപ്പർ താരങ്ങൾ ഉൾപ്പെടെയുള്ളവരെ നായകന്മാരാക്കിയും മധു സി നാരായണൻ ചിത്രങ്ങൾ പ്ലാൻ ചെയ്തെങ്കിലും അവരുടെ തിരക്കുകൾ മൂലം ആ പ്രൊജെക്ടുകൾ വൈകിയത് കൊണ്ടാണ്, നസ്‌ലൻ നായകനാവുന്ന ചിത്രവുമായി ഉടനെ എത്താൻ മധു സി നാരായണൻ പ്ലാൻ ചെയ്യുന്നതെന്നും വാർത്തകളുണ്ട്.
കുമ്പളങ്ങി നൈറ്റ്സ് പോലെ, പ്രമേയം കൊണ്ടും പ്രകടനങ്ങൾ കൊണ്ടും പ്രേക്ഷകരുടെ കയ്യടി നേടുന്ന ഒരു ചിത്രവുമായാവും മധു സി നാരായണൻ വീണ്ടും എത്തുക എന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. ഗിരീഷ് എ ഡി ഒരുക്കിയ ഐ ആം കാതലൻ, ഖാലിദ് റഹ്മാൻ ഒരുക്കിയ ആലപ്പുഴ ജിംഖാന എന്നിവയാണ് ഇനി നസ്‌ലൻ നായകനായി റിലീസ് ചെയ്യാനുള്ള ചിത്രങ്ങളെന്നാണ് സൂചന. ആലപ്പുഴ ജിംഖാനയുടെ ടൈറ്റിൽ പോസ്റ്റർ അടുത്തിടെ റിലീസ് ചെയ്യുകയും മികച്ച ശ്രദ്ധ നേടുകയും ചെയ്തിരുന്നു.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.