[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

വമ്പൻ താരനിരയുമായി ദളപതി 69; മലയാളി താരങ്ങളുൾപ്പെടെയുള്ള താരങ്ങളുടെ ലിസ്റ്റ് പുറത്ത്

ദളപതി വിജയ് നായകനായെത്തുന്ന അവസാന ചിത്രമാണ് ദളപതി 69 . എച്ച് വിനോദ് ഒരുക്കുന്ന ഈ ചിത്രത്തിന്റെ പൂജ ഒക്ടോബർ നാലിന് നടക്കും. ഒക്ടോബർ അഞ്ചിന് ചിത്രീകരണം ആരംഭിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ താരനിരയിലെ അംഗങ്ങളെ ഓരോന്നായി വെളിപ്പെടുത്തുകയാണിപ്പോൾ ചിത്രത്തിന്റെ നിർമ്മാതാക്കളായ കെ വി എൻ പ്രൊഡക്ഷൻസ്.

ചിത്രത്തിലെ വില്ലനായ ബോളിവുഡ് താരം ബോബി ഡിയോളിനെയാണ് ആദ്യം വെളിപ്പെടുത്തിയത് എങ്കിൽ, അടുത്തതായി വന്നത് നായികാ വേഷം ചെയ്യുന്ന പൂജ ഹെഗ്‌ഡെയുടെ വിവരമാണ്. അതിന് ശേഷം മലയാളി നായികതാരമായ മമിതാ ബൈജു, നടനും സംവിധായകനുമായ ഗൗതം വാസുദേവ് മേനോൻ, മലയാളി താരങ്ങളായ പ്രിയാമണി, നരെയ്ൻ എന്നിവരുടെ പേരുകളും അവർ വെളിപ്പെടുത്തി.

ഇനിയും സർപ്രൈസ് ആയി ചിത്രത്തിലെ ചില അഭിനേതാക്കളുടെ പേരുകൾ പുറത്ത് വിടുമെന്നാണ് സൂചന. അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കുന്ന ഈ ചിത്രം അടുത്ത വർഷം ദീപാവലി റിലീസ് ആണ് പ്ലാൻ ചെയ്യുന്നത്. ഒരു ഗാനചിത്രീകരണത്തോടെ ചിത്രം ആരംഭിക്കുമെന്നാണ് സൂചന. രാഷ്ട്രീയ പ്രവേശനം നടത്തുന്ന വിജയ് അഭിനയിക്കുന്ന അവസാന ചിത്രമെന്ന നിലയിൽ വലിയ ഹൈപ്പിലാണ് ഈ ചിത്രം ഒരുങ്ങുന്നത്.

ഒരു പൊളിറ്റിക്കൽ ത്രില്ലർ ആയിരിക്കും ഈ ചിത്രമെന്നും, ഇതിന്റെ ടൈറ്റിൽ ‘വെട്രി കൊടി’ എന്നായിരിക്കുമെന്നും സ്ഥിരീകരിക്കാത്ത വാർത്തകൾ വന്നിരുന്നു. വിജയ് നായകനായി റിലീസ് ചെയ്ത ഏറ്റവും പുതിയ ചിത്രമായ ഗോട്ട്, ആഗോള തലത്തിൽ 450 കോടിക്ക് മുകളിൽ കളക്ഷൻ നേടി ബ്ലോക്ക്ബസ്റ്റർ ഹിറ്റായി മാറിയിരുന്നു.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

2 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

2 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.