[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

സൂര്യയും ദുൽഖറും നസ്രിയയും പുറത്ത്; സുധ കൊങ്കര ചിത്രത്തിൽ വമ്പൻ താരമാറ്റം?

കഴിഞ്ഞ വർഷം പ്രഖ്യാപിക്കപ്പെട്ട ഒരു വമ്പൻ തമിഴ് ചിത്രമാണ് സുധ കൊങ്കര- സൂര്യ എന്നിവര്‍ ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമായ ‘പുറനാനൂറ്’. സൂര്യക്കൊപ്പം ദുൽഖർ സൽമാൻ, നസ്രിയ നസിം, വിജയ് വർമ്മ എന്നിവരും ചിത്രത്തിൽ ഉണ്ടാകുമെന്നും ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിരുന്നു. 2ഡി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സൂര്യ, ജ്യോതിക, രാജ്‌ശേഖര്‍ കര്‍പൂരസുന്ദരപാണ്ഡ്യന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിക്കാൻ പ്ലാൻ ചെയ്തത്.

എന്നാൽ വിചാരിച്ച സമയത്ത് ചിത്രം തുടങ്ങിയില്ല എന്ന് മാത്രമല്ല, സൂര്യയും സുധയും തമ്മിൽ ചിത്രവുമായി ബന്ധപ്പെട്ട് ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായെന്നും വാർത്തകൾ വന്നു. അതിനു ശേഷം ഈ ചിത്രത്തിൽ നിന്ന് സൂര്യ പിന്മാറി എന്ന റിപ്പോർട്ടുകളും വന്നു. ഇപ്പോഴിതാ, ഏറ്റവും പുതിയ വാർത്തകൾ പ്രകാരം, സൂര്യ, ദുൽഖർ സൽമാൻ, നസ്രിയ, വിജയ് വർമ്മ എന്നിവരെയെല്ലാം ചിത്രത്തിൽ നിന്ന് മാറ്റി ഒരു പുതിയ താരനിരയിൽ ചിത്രം തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് സുധ കൊങ്കര.

സൂര്യക്ക് പകരം ശിവകാർത്തികേയൻ, നസ്രിയയ്ക്ക് പകരം ശ്രീലീല, ദുൽഖർ സൽമാന് പകരം അഥർവ, വിജയ് വർമ്മക്ക് പകരം മലയാളി താരം റോഷൻ മാത്യു എന്നിവർ ഈ ചിത്രത്തിൽ വേഷമിടുമെന്നാണ് സൂചന. ജി വി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രം അടുത്ത വർഷം റിലീസ് ചെയ്യാൻ പാകത്തിന് ഒരുക്കുമെന്നും വാർത്തകൾ പറയുന്നു. ഏതായാലും ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ പുറത്തു വരുന്നതിനുള്ള കാത്തിരിപ്പിലാണ് ആരാധകരും സിനിമാ പ്രേമികളും.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

2 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

2 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.