ഇന്ന് തെലുങ്കു സിനിമയുടെ യുവ തലമുറയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായി കരുതപ്പെടുന്ന ആളാണ് നാനി. അതോടൊപ്പം ഉയർന്നു വരുന്ന ഒരു വലിയ താരം കൂടിയാണ് അദ്ദേഹം. ഒട്ടേറേ മികച്ച ചിത്രങ്ങൾ നാനി നായകനായി നമ്മുടെ മുന്നിലെത്തിയിട്ടുണ്ട് എന്ന് മാത്രമല്ല, അതിൽ പല ചിത്രങ്ങളും തെലുങ്കിന്റെ അതിരുകൾ ഭേദിച്ച് ഇന്ത്യ മുഴുവൻ ശ്രദ്ധ നേടിയിട്ടുമുണ്ട്. ഇവിടെ കേരളത്തിലും നാനി ചിത്രങ്ങൾ ഇഷ്ടപെടുന്ന ഒരുപാട് പ്രേക്ഷകർ ഉണ്ട്. നാനി നായകനായി എത്തിയ പുതിയ ചിത്രത്തിന്റെ പേര് ടക്ക് ജഗദീഷ് എന്നാണ്. ആമസോൺ പ്രൈം റിലീസ് ആയാണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിൽ എത്തിയത്. അത്ര മികച്ച പ്രതികരണമല്ല ചിത്രം നേടുന്നത് എങ്കിലും നാനിയുടെ പ്രകടനത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ആ ചിത്രത്തിന്റെ പ്രചരണാർത്ഥം നടത്തിയ ഒരു ഓൺലൈൻ അഭിമുഖത്തിൽ നാനി പറഞ്ഞ വാക്കുകൾ ആണ് ഏറെ ശ്രദ്ധ നേടുന്നത്.
തമിഴകത്തിന്റെ ദളപതി വിജയ്, തെലുങ്കിലെ സ്റ്റൈലിഷ് സൂപ്പർ സ്റ്റാർ അല്ലു അർജുൻ എന്നിവർക്കൊപ്പം ഒരു ലിഫ്റ്റിൽ കുടുങ്ങിയാൽ അവരോടു എന്താവും സംസാരിക്കുക എന്നായിരുന്നു നാനിയോട് അവതാരകന്റെ ചോദ്യം. ഒന്നാലോചിച്ച ശേഷം നാനി പറഞ്ഞ മറുപടി, താൻ സംസാരിക്കാതെ അവരോടു സംസാരിക്കാൻ ആവശ്യപ്പെടും എന്നും അവർ പറയുന്നത് കേൾക്കാൻ ആണ് താൻ ആഗ്രഹിക്കുന്നത് എന്നുമാണ്. ഏതായാലും നാനിയുടെ ഈ മറുപടി സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. ശ്യാം സിംഗ റോയ്, അന്റെ സുന്ദരനിക്കി എന്നവയാണ് ഇനി വരാനുള്ള നാനി ചിത്രങ്ങൾ. നാനി നായകനായി എത്തി സൂപ്പർ ഹിറ്റായ ജേഴ്‌സി എന്ന ചിത്രം ഇപ്പോൾ ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുകയുമാണ് എന്നതും നാനി ആരാധകർക്ക് അഭിമാനം നൽകുന്ന വാർത്തയാണ്.
പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടി ക്രിസ്തുമസ് റിലീസ് ആയി തിയേറ്ററിലെത്തിയ ചിത്രം എക്സ്ട്രാ ഡീസന്റ് വിജയകരമായ 25ദിനങ്ങൾ തിയേറ്ററിൽ…
പ്രേക്ഷക ലോകം ആവേശത്തോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന പ്രാവിൻ കൂട് ഷാപ്പ് നാളെ (ജനുവരി 16) ലോക വ്യാപകമായി റിലീസ് ചെയ്യും.…
മമ്മൂട്ടിയുടെ സഹോദരീ പുത്രൻ അഷ്കർ സൗദാനും സിദ്ദിഖിന്റെ മകൻ ഷഹീനും ഒന്നിക്കുന്ന 'ബെസ്റ്റി' സിനിമയുടെ ടീസർ പുറത്തിറങ്ങി. അഷ്കർ സൗദാൻ്റെ…
ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ഇൻവെസ്റ്റിഗേഷൻ ഡ്രാമ 'രേഖാചിത്രം' മികച്ച അഭിപ്രായങ്ങൾ കരസ്ഥമാക്കി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ആസിഫ്…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ചിത്രികരണം പൂർത്തിയായി. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിലെ നായകനായ വിരാട് കർണ്ണയുടെ ഫസ്റ്റ് ലുക്ക് പുറത്ത്.…
This website uses cookies.