ഇന്ന് തെലുങ്കിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാൾ ആണ് നാനി. വലിയ താരം എന്ന നിലയിലും നാനി ഇപ്പോൾ വളർന്നു വരികയാണ്. ഒട്ടേറേ മികച്ച ചിത്രങ്ങൾ നാനി നായകനായി നമ്മുടെ മുന്നിൽ വന്നിട്ടുണ്ട്. ഒറ്റിറ്റി വഴിയും അല്ലാതെയും നാനി ചിത്രങ്ങൾ ഇന്ന് നേടുന്നത് പാൻ ഇന്ത്യൻ ലെവലിൽ ഉള്ള പ്രേക്ഷക ശ്രദ്ധയാണ്. നാനി നായകനായി എത്തുന്ന പുതിയ ചിത്രമാണ് ശ്യാം സിംഗ റോയ്. ഉടൻ റിലീസ് ചെയ്യുന്ന ഈ ചിത്രത്തിന്റെ പ്രചരണാർത്ഥം കഴിഞ്ഞ ദിവസം കൊച്ചിയിൽ എത്തിയ നാനി, അവിടെ നടന്ന പ്രസ് മീറ്റിൽ മലയാള സിനിമകളോടുള്ള തന്റെ ഇഷ്ടം തുറന്നു പറഞ്ഞു. താൻ ഒരുപാട് മലയാള സിനിമകൾ കാണാറുണ്ട് എന്നും കോവിഡ് ലോക്ക് ഡൌൺ സമയത്തു പോലും ഏറ്റവും കൂടുതൽ കണ്ടത് മലയാള ചിത്രങ്ങൾ ആണെന്നും നാനി പറയുന്നു. പൃഥ്വിരാജ്, ഫഹദ് ഫാസിൽ എന്നിവരുടെ ചിത്രങ്ങൾ കാണാറുണ്ട് എന്ന് പറഞ്ഞ നാനി വെളിപ്പെടുത്തുന്നത്, മലയാളത്തിലെ തന്റെ ഏറ്റവും പ്രീയപ്പെട്ട നടൻ മോഹൻലാൽ ആണെന്നാണ്.
അദ്ദേഹത്തിന്റെ ലൂസിഫർ ഒക്കെ തനിക്കു വളരെ ഇഷ്ടപെട്ട ചിത്രമാണെന്നും പറയാൻ തുടങ്ങിയാൽ ഇങ്ങനെ ഒട്ടേറെ ചിത്രങ്ങൾ എടുത്തു പറയാൻ സാധിക്കുമെന്നും നാനി പറയുന്നു. നാനി രണ്ടു കാലഘട്ടങ്ങളിലെ രണ്ടു കഥാപാത്രങ്ങൾ ആയി അഭിനയിക്കുന്ന ശ്യാം സിംഗ റോയ് രചിച്ചത് ജംഗ സത്യദേവും സംവിധാനം ചെയ്തത് രാഹുൽ സാംകൃത്യാനും ആണ്. സായി പല്ലവി, മഡോണ സെബാസ്റ്റിയൻ, കൃതി ഷെട്ടി എന്നിവരാണ് ഈ ചിത്രത്തിലെ നായികാ വേഷങ്ങൾ ചെയ്യുന്നത്. മലയാളിയായ സാനു ജോൺ വർഗീസ് ക്യാമറ ചലിപ്പിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് നിഹാരിക എന്റെർറ്റൈന്മെന്റ്സ് ആണ്. നാനിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നാണ് ശ്യാം സിംഗ റോയ്.
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
This website uses cookies.