[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പുതുവർഷത്തിൽ തീ പാറുന്ന ബോക്സ് ഓഫീസ് പോരാട്ടം..!

2021 എന്ന വർഷം അവസാനിക്കാൻ ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. കോവിഡ് എന്ന മഹാമാരി കൊണ്ട് പോയ കഴിഞ്ഞ രണ്ടു വർഷങ്ങൾക്കു പകരമായി 2022 എന്ന വർഷം ഇന്ത്യൻ സിനിമക്കും മലയാള സിനിമക്കും വലിയ ഊർജം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രവർത്തകരും സിനിമാ പ്രേമികളും. ഏതായാലും അടുത്ത വർഷം തുടങ്ങുന്ന മാസം തന്നെ ഒട്ടേറെ വലിയ റിലീസുകളാണ് ഇന്ത്യൻ സിനിമയിൽ എത്തുന്നത്. അത്തരം എല്ലാ ചിത്രങ്ങൾക്കും കേരളത്തിലും വലിയ മാർക്കറ്റ് ഉണ്ടെന്നിരിക്കെ ഇവിടുത്തെ സിനിമാ വ്യവസായവും പ്രതീക്ഷയിലാണ്. വമ്പൻ അന്യ ഭാഷാ ചിത്രങ്ങൾ ആയ, എസ് എസ് രാജമൗലിയുടെ ആർ ആർ ആർ, തല അജിത് നായകനായ വലിമൈ, പ്രഭാസ് നായകനായ രാധേ ശ്യാം എന്നിവയെല്ലാം ജനുവരിയിൽ ആണ് എത്തുക. അതൊനൊപ്പം ഒരുപിടി വലിയ മലയാള ചിത്രങ്ങളും ബോക്സ് ഓഫീസ് പോരാട്ടത്തിന് ഒരുങ്ങുകയാണ്. മലയാളത്തിലെ യുവ താരങ്ങളാണ് ജനുവരിയിൽ പ്രധാനമായും മത്സര രംഗത്തുള്ളത്.

യുവ താരമായ ദുൽഖർ സൽമാൻ നായകനായ സല്യൂട്ട് എന്ന ചിത്രം ജനുവരി പതിനാലിന് ആണ് എത്തുക. റോഷൻ ആൻഡ്രൂസ് ഒരുക്കിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നതും ദുൽഖർ തന്നെയാണ്. നിവിൻ പോളി തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രവുമായാണ് ജനുവരി ഇരുപതിന്‌ എത്തുക. രാജീവ് രവി ഒരുക്കിയ തുറമുഖം ആണ് ആ ചിത്രം. പ്രണവ് മോഹൻലാൽ നായകനായ വിനീത് ശ്രീനിവാസൻ ചിത്രമായ ഹൃദയം പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ഒന്നാണ്. ജനുവരി ഇരുപത്തിയൊന്നിന് ആണ് ആ ചിത്രം റിലീസ് ചെയ്യുക. അതേ ദിവസം തന്നെ മറ്റൊരു യുവ താരമായ ടോവിനോ തോമസ് നായകനായി എത്തുന്ന നാരദൻ എന്ന ചിത്രവും എത്തും. ആഷിഖ് അബു ആണ് ആ ചിത്രം ഒരുക്കിയത്. ഇവ കൂടാതെ ഷെയിൻ നിഗം നായകനായ വെയിൽ, ദുൽഖർ സൽമാൻ നിർമ്മിച്ച് സൈജു കുറുപ്പ് നായകനായ ഉപചാരം പൂർവം ഗുണ്ടാ ജയൻ എന്നിവയും ജനുവരിയിൽ റിലീസ് ചെയ്യും. തണ്ണീർ മത്തൻ ദിനങ്ങൾ ഒരുക്കിയ ഗിരീഷ് ഒരുക്കിയ സൂപ്പർ ശരണ്യ, ജോജു ജോർജ് നായകനായ അഖിൽ മാരാർ ചിത്രം ഒരു താത്വിക അവലോകനം എന്നിവയും ജനുവരിയിൽ ഉണ്ട്.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

5 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

6 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

4 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.