[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

കമൽ ഹാസന്റെ ഇന്ത്യന്‍ 2 ല്‍ നെടുമുടിവേണുവിന് പകരം ഈ മലയാള താരം

ഉലകനായകൻ കമൽ ഹാസനെ നായകനാക്കി തമിഴിലെ വമ്പൻ സംവിധായകൻ ഷങ്കർ ചെയ്യുന്ന ഇന്ത്യൻ 2 എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വീണ്ടും ആരംഭിക്കാൻ പോവുകയാണ്. ഏതാനും വർഷം മുൻപ് ആരംഭിച്ച ഈ ചിത്രം കോവിഡ് പ്രതിസന്ധി മൂലമുണ്ടായ ചില പ്രശ്നങ്ങളും, ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റില്‍ ക്രയിന്‍ താഴെ വീണ് അണിയറ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതും, നിര്‍മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷന്‍സ് നേരിട്ട സാമ്പത്തിക പ്രതിസന്ധിയുമൊക്കെയായി ബന്ധപെട്ടു നിന്ന് പോയിരുന്നു. ഏതായാലും ഇപ്പോൾ ഈ ചിത്രം വീണ്ടും ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകർ. എന്നാൽ ഈ ചിത്രം തുടങ്ങുമ്പോൾ ഇതിന്റെ താരനിരയിലുണ്ടായിരുന്ന മഹാനടൻ നെടുമുടി വേണു ഇന്ന് നമ്മുക്കൊപ്പമില്ല. അന്തരിച്ചു പോയ അദ്ദേഹത്തിന് പകരമായി മറ്റൊരു മലയാള നടനാണ് അഭിനയിക്കാൻ പോകുന്നത്.

പ്രശസ്ത മലയാള നടൻ നന്ദു പൊതുവാൾ ആണ് ഇനി ആ വേഷം ചെയ്യുക. ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ളയാണ് ഇത് സംബന്ധിച്ച വിവരം ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. ഇതിനോടകം നെടുമുടി വേണുവിനെ വച്ച് ചിത്രീകരിച്ച ഭാഗങ്ങള്‍ നന്ദു പൊതുവാളിനെ വെച്ച് പൂർത്തിയാക്കാനാണ് പ്ലാൻ. കാജൽ അഗർവാൾ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ രാകുൽ പ്രീത് സിംഗ്, പ്രിയ ഭവാനി ശങ്കര്‍, സിദ്ധാര്‍ഥ്, കാർത്തിക്, ഗുരു സോമസുന്ദരം, ഡൽഹി ഗണേഷ്, സുകന്യ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. അടുത്ത മാസം പതിമൂന്നു മുതൽ ഇതിന്റെ ചിത്രീകരണമാരംഭിക്കുമെന്ന് കാജൽ അഗർവാളാണ് വെളിപ്പെടുത്തിയത്. വർഷങ്ങൾക്കു മുൻപ് കമൽ ഹാസൻ- ശങ്കർ ടീമിൽ നിന്ന് വന്ന ഇന്ത്യൻ എന്ന ട്രെൻഡ് സെറ്റർ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഈ പുതിയ ചിത്രം. 1996 ല്‍ റിലീസ് ചെയ്ത ഇന്ത്യനില്‍ കൃഷ്ണ സ്വാമി എന്ന കഥാപാത്രത്തിനായിരുന്നു നെടുമുടി വേണു ജീവൻ പകർന്നത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 day ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 day ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.