[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

നിങ്ങളാണ് യഥാർഥ സൂപ്പർ സ്റ്റാർ; സുരേഷ് ഗോപിയുമായുള്ള അനുഭവം വെളിപ്പെടുത്തി ഷമ്മി തിലകൻ

മലയാളത്തിന്റെ ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി നായകനായി എത്തിയ പാപ്പൻ ഇപ്പോൾ സൂപ്പർ വിജയം നേടി മുന്നേറുകയാണ്. ജോഷി സംവിധാനം ചെയ്ത ഈ ക്രൈം ത്രില്ലർ, സുരേഷ് ഗോപിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബോക്സ് ഓഫിസ് ഹിറ്റായി മാറിക്കഴിഞ്ഞു. എബ്രഹാം മാത്യു മാത്തൻ എന്ന കഥാപാത്രമായി ഇതിൽ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ച വെച്ചത്. സുരേഷ് ഗോപിക്കൊപ്പം തന്നെ ഈ ചിത്രത്തിലെ പ്രകടനത്തിലൂടെ കയ്യടി നേടിയ ആളാണ് ഷമ്മി തിലകൻ. ഇരുട്ടൻ ചാക്കോ എന്ന സൈക്കോ കില്ലർ കഥാപാത്രമായി ഗംഭീര പ്രകടനമാണ് അദ്ദേഹം നടത്തിയത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത് സുരേഷ് ഗോപിയുമായുണ്ടായ ഒരനുഭവം വെളിപ്പെടുത്തുകയാണ് ഷമ്മി തിലകൻ. പാപ്പൻ സിനിമയുടെ ഷൂട്ടിംഗ് സമയത്താണ് താൻ തന്റെ ജന്മദിനം ആഘോഷിച്ചതെന്നും, ആ സമയത്തു രാത്രി ഷൂട്ട് നടക്കുമ്പോൾ സുരേഷ് ഗോപി ഡല്‍ഹിയില്‍ നിന്നും വാങ്ങിയ വിശേഷപ്പെട്ട എന്തോ തരം മധുര പലഹാരം സെറ്റിൽ ഉള്ളവർക്ക് നൽകിയെന്നും ഷമ്മി പറയുന്നു.

തനിക്കു രണ്ടു മൂന്നെണ്ണം നല്‍കിയതില്‍നിന്നും ഒരെണ്ണം മാത്രം താനെടുത്തു ബാക്കി കൂടെയുള്ള ഒരു സുഹൃത്തിനു നൽകിയെന്നും ഷമ്മി പറഞ്ഞു. എന്നാൽ കഴിച്ചു കഴിഞ്ഞപ്പോഴാണ് അതിന്റെ സ്വാദ് മനസ്സിലായതെന്നും, അപ്പോൾ താൻ സുരേഷ് ഗോപിയോട് വീണ്ടും അത് തരാമോ എന്ന് ചോദിച്ചെന്നും ഷമ്മി പറയുന്നു. അതിനോടകം അത് തീർന്നു പോയിരുന്നത് കൊണ്ട് അപ്പോൾ തനിക്കത് തരാൻ സുരേഷ് ഗോപിക്ക് കഴിഞ്ഞില്ലെന്നും, പക്ഷെ തിലകന്‍ചേട്ടന്റെ മകന്‍ വിഷമിക്കണ്ട, ഈ കടം ഞാന്‍ വീട്ടും എന്നാണ് അദ്ദേഹം തന്നോട് പറഞ്ഞതെന്നും ഷമ്മി തിലകൻ വെളിപ്പെടുത്തി. പിന്നീട് ഒരുമാസം കഴിഞ്ഞ്, തീർത്തും അപ്രതീക്ഷിതമായി തനിക്കു വേണ്ടി ആ പലഹാരം ഡൽഹിയിൽ നിന്നും വാങ്ങി, ആർട്ട് ഡയറക്ടര്‍ ശ്രീ. സാബു റാം വഴി അദ്ദേഹം തന്റെ വീട്ടിൽ എത്തിച്ചു തന്നെന്നാണ് ഷമ്മി പറയുന്നത്. പറയുന്ന വാക്കു പാലിക്കുന്ന, സഹജീവികളോട് സ്നേഹമുള്ള, അവരെ ചേര്‍ത്തു പിടിക്കാന്‍ കഴിയുന്ന അദ്ദേഹത്തെയൊക്കെയാണ് യഥാർത്ഥ സൂപ്പർസ്റ്റാർ എന്ന് വിളിക്കേണ്ടതെന്നും ഷമ്മി തിലകൻ പറഞ്ഞു. ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ സംഭവം വിശദീകരിച്ചത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 day ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 day ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.