[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Gallery

സ്ലിം ബ്യൂട്ടിയായി അതീവ ഗ്ലാമർ മേക്കോവറിൽ മീര ജാസ്മിൻ; പുത്തൻ ചിത്രങ്ങൾ കാണാം

ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയിൽ മടങ്ങിയെത്തിയ മീരാ ജാസ്മിൻ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ്. 21 വർഷങ്ങൾക്കു മുൻപ് ലോഹിതദാസ് ഒരുക്കിയ സൂത്രധാരൻ എന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായി അരങ്ങേറ്റം കുറിച്ച  മീര ജാസ്മിൻ, മോഹൻലാൽ, മമ്മൂട്ടി, ദിലീപ്, ജയറാം, പൃഥ്വിരാജ് തുടങ്ങി മലയാളത്തിലെ എല്ലാ സൂപ്പർ താരങ്ങളുടേയും നായികയായി തിളങ്ങിയ നടിയാണ്. മണി രത്‌നം ഒരുക്കിയ തമിഴ് ചിത്രം ഉൾപ്പെടെയുള്ള അന്യ ഭാഷാ ചിത്രങ്ങളിലുമഭിനയിച്ചു കയ്യടി നേടിയ മീര ദേശീയ അവാർഡ് ജേതാവ് കൂടിയാണ്. ഈയടുത്തിടെ സത്യൻ അന്തിക്കാട് ഒരുക്കിയ പുതിയ ജയറാം ചിത്രമായ മകളിലൂടെ ഒരിടവേളക്ക് ശേഷം മലയാള സിനിമയിൽ തിരിച്ചു വന്ന മീര ഇൻസ്റ്റാഗ്രാമിലാണ് സജീവമായി നിൽക്കുന്നത്.

തന്റെ പുതിയ ചിത്രങ്ങളും വീഡിയോകളും പുത്തൻ മേക് ഓവർ ഫോട്ടോ ഷൂട്ട് ചിത്രങ്ങളും മീര അത് വഴി പങ്കു വെക്കാറുണ്ട്. ഗ്ലാമറസ് ലുക്കിലുള്ള മീരയുടെ ചിത്രങ്ങൾ വൈറലായി മാറുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ ഗ്ലാമറസ് ആയി മീര നടത്തിയ ഏറ്റവും പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റാവുന്നത്. വെളുത്ത ടൈറ്റ് ടോപ്പും കറുത്ത പാന്റ്സും ധരിച്ച ഈ ചിത്രങ്ങളിൽ അതീവ സുന്ദരിയായാണ് മീര കാണപ്പെടുന്നത്. ശരീര ഭാരം കുറച്ച് സ്ലിമ്മായ മീര, തന്റെ പുതിയ ചിത്രത്തിന് വേണ്ടിയാണ് ഈ മേക്കോവർ നടത്തിയത് എന്നാണ് സൂചന. മടങ്ങി വരവ് പൂർണ്ണമായും ആസ്വദിക്കുകയാണ് മീര ജാസ്മിൻ എന്ന് അവരുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ കാണിച്ചു തരുന്നു. ഒരുപിടി ഗംഭീര ചിത്രങ്ങളിൽ നായികാ വേഷം ചെയ്ത് തിളങ്ങിയ ഈ നടിയുടെ കൂടുതൽ മികച്ച പ്രകടനങ്ങൾ കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

webdesk

Recent Posts

‘ടർബോ ജോസ്’; മെഗാസ്റ്റാറിന്റെ മെഗാമാസ്സ് അവതാരം; ട്രെയിലർ റിലീസായി

മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തുന്ന മാസ്സ് ആക്ഷൻ കോമഡി ചിത്രം 'ടർബോ'യുടെ ട്രെയിലർ റിലീസായി. ദുബായിലെ സിലിക്കോൺ സെൻട്രൽ മാളിൽ വെച്ചാണ് ട്രെയിലർ…

5 days ago

‘പെരുമാനി’ക്ക് എങ്ങും മികച്ച പ്രതികരണം; തിയേറ്ററുകളിൽ തിരക്കേറുന്നു !!!

പെരുമാനീലെ കവലയിൽ സ്ഥാപിച്ച നോട്ടീസ് ബോർഡിൽ അപ്രതീക്ഷിതമായ് ഒരു നോട്ടീസ് പ്രത്യക്ഷപ്പെടുന്നു. കലഹങ്ങൾ ഇല്ലാത്ത പെരുമാനി ​ഗ്രാമത്തിൽ പ്രത്യക്ഷപ്പെട്ട ആ…

5 days ago

ചിരിയുടെ പുത്തൻ പെരുമയുമായി പെരുമാനി; റിവ്യൂ വായിക്കാം

വ്യത്യസ്ത ചിത്രങ്ങളിലൂടെ വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ സംവിധായകൻ മജു ഒരുക്കിയ ഏറ്റവും പുതിയ ചിത്രമായ പെരുമാനി ഇപ്പോൾ…

6 days ago

പുതിയ റിലീസുകൾക്കിടയിലും തലയെടുപ്പോടെ ജനപ്രിയന്റെ പവി കെയർ ടേക്കർ

ജനപ്രിയ നായകൻ ദിലീപ് കേന്ദ്ര കഥാപാത്രമായ പവി കെയർ ടേക്കർ തീയേറ്ററുകളിൽ വിജയകരമായി പ്രദശനം തുടരുന്നു. റിലീസായി രണ്ടാഴ്ച പിന്നിടുമ്പോഴും…

7 days ago

മജു ചിത്രം ‘പെരുമാനി’യുടെ റിലീസ് നാളെ ! കാണാനുള്ള കാരണങ്ങൾ…

പ്രതീക്ഷകൾ ഉണർത്തി മജു ചിത്രം 'പെരുമാനി' നാളെ മുതൽ (2024 മെയ് 10) തിയറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. സിനിമ കാണാൻ പ്രേക്ഷകരെ…

1 week ago

പ്രതീക്ഷയുണർത്തി, വ്യത്യസ്തമായ വേഷപ്പകർച്ചകളോടെ ‘പെരുമാനി’ മെയ് 10ന് റിലീസ്

പ്രേക്ഷക-നിരൂപക പ്രശംസ നേടിയ 'അപ്പൻ'ന് ശേഷം മജു സംവിധാനം ചെയ്യുന്ന 'പെരുമാനി' റിലീസിനൊരുങ്ങുന്നു. മെയ് 10ന് ചിത്രം തിയറ്ററുകളിലെത്തും. സണ്ണി…

1 week ago

This website uses cookies.