ഉലകനായകൻ കമൽ ഹാസനെ നായകനാക്കി തമിഴിലെ വമ്പൻ സംവിധായകൻ ഷങ്കർ ചെയ്യുന്ന ഇന്ത്യൻ 2 എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വീണ്ടും ആരംഭിക്കാൻ പോവുകയാണ്. ഏതാനും വർഷം മുൻപ് ആരംഭിച്ച ഈ ചിത്രം കോവിഡ് പ്രതിസന്ധി മൂലമുണ്ടായ ചില പ്രശ്നങ്ങളും, ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റില്‍ ക്രയിന്‍ താഴെ വീണ് അണിയറ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതും, നിര്‍മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷന്‍സ് നേരിട്ട സാമ്പത്തിക പ്രതിസന്ധിയുമൊക്കെയായി ബന്ധപെട്ടു നിന്ന് പോയിരുന്നു. ഏതായാലും ഇപ്പോൾ ഈ ചിത്രം വീണ്ടും ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകർ. എന്നാൽ ഈ ചിത്രം തുടങ്ങുമ്പോൾ ഇതിന്റെ താരനിരയിലുണ്ടായിരുന്ന മഹാനടൻ നെടുമുടി വേണു ഇന്ന് നമ്മുക്കൊപ്പമില്ല. അന്തരിച്ചു പോയ അദ്ദേഹത്തിന് പകരമായി മറ്റൊരു മലയാള നടനാണ് അഭിനയിക്കാൻ പോകുന്നത്.
പ്രശസ്ത മലയാള നടൻ നന്ദു പൊതുവാൾ ആണ് ഇനി ആ വേഷം ചെയ്യുക. ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ളയാണ് ഇത് സംബന്ധിച്ച വിവരം ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. ഇതിനോടകം നെടുമുടി വേണുവിനെ വച്ച് ചിത്രീകരിച്ച ഭാഗങ്ങള്‍ നന്ദു പൊതുവാളിനെ വെച്ച് പൂർത്തിയാക്കാനാണ് പ്ലാൻ. കാജൽ അഗർവാൾ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ രാകുൽ പ്രീത് സിംഗ്, പ്രിയ ഭവാനി ശങ്കര്‍, സിദ്ധാര്‍ഥ്, കാർത്തിക്, ഗുരു സോമസുന്ദരം, ഡൽഹി ഗണേഷ്, സുകന്യ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. അടുത്ത മാസം പതിമൂന്നു മുതൽ ഇതിന്റെ ചിത്രീകരണമാരംഭിക്കുമെന്ന് കാജൽ അഗർവാളാണ് വെളിപ്പെടുത്തിയത്. വർഷങ്ങൾക്കു മുൻപ് കമൽ ഹാസൻ- ശങ്കർ ടീമിൽ നിന്ന് വന്ന ഇന്ത്യൻ എന്ന ട്രെൻഡ് സെറ്റർ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഈ പുതിയ ചിത്രം. 1996 ല്‍ റിലീസ് ചെയ്ത ഇന്ത്യനില്‍ കൃഷ്ണ സ്വാമി എന്ന കഥാപാത്രത്തിനായിരുന്നു നെടുമുടി വേണു ജീവൻ പകർന്നത്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.