100 കോടിയുടെ ഹാട്രിക് വിജയവുമായി ബാലയ്യ; ലിയോ തരംഗത്തിലും ഭഗവന്ത് കേസരി ബ്ലോക്ക്ബസ്റ്റർ
തെലുങ്ക് സൂപ്പർതാരം ബാലയ്യ നായകനായ ഏറ്റവും പുതിയ ചിത്രമാണ് ഭഗവന്ത് കേസരി. അനിൽ രവിപുടി സംവിധാനം ചെയ്ത ഈ മാസ്സ് ആക്ഷൻ ചിത്രം വമ്പൻ വിജയമാണ് നേടുന്നത്. ദളപതി വിജയ് നായകനായ ലിയോക്കൊപ്പം റിലീസ് ചെയ്ത ഈ ചിത്രം, ലിയോ തരംഗത്തിനിടയിലും ആഗോള തലത്തിൽ നിന്ന് 100 കോടി രൂപ ഗ്രോസ് കളക്ഷൻ നേടിക്കഴിഞ്ഞു. ഇതോടെ 100 കോടിയുടെ ഹാട്രിക് വിജയമാണ് ബാലയ്യ എന്ന നന്ദമുറി ബാലകൃഷ്ണ സ്വന്തമാക്കിയിരിക്കുന്നത്. അദ്ദേഹം നായകനായ രണ്ട് മുൻ റിലീസുകളും ഈ നേട്ടം കൈവരിച്ചിരുന്നു. അഖണ്ഡ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ആദ്യമായി 100 കോടി ക്ലബിൽ അംഗമാകുന്നത്. അതിന് ശേഷം റിലീസ് ചെയ്ത വീരസിംഹ റെഡ്‌ഡി എന്ന ചിത്രവും 100 കോടിക്ക് മുകളിൽ ഗ്രോസ് നേടി. ഇപ്പോഴിതാ ഭഗവന്ത് കേസരി കൂടി ആ നേട്ടത്തിലെത്തിയതോടെ തുടർച്ചയായി മൂന്ന് ചിത്രങ്ങളാണ് ബാലയ്യയുടെതായി ബ്ലോക്ക്ബസ്റ്റർ വിജയം നേടിയത്. ഇതിൽ അഖണ്ഡ സംവിധാനം ചെയ്യ്തത് ബോയപ്പട്ടി ശ്രീനുവും വീരസിംഹ റെഡ്‌ഡി ഒരുക്കിയത് ഗോപിചന്ദ് മല്ലിനേനിയുമാണ്.
ബാലയ്യക്കൊപ്പം കാജൽ അഗർവാൾ, അർജുൻ രാംപാൽ, ശ്രീലീല, ജോൺ വിജയ് തുടങ്ങി ഒട്ടേറെ പ്രശസ്ത താരങ്ങൾ വേഷമിട്ട ഭഗവന്ത് കേസരി ആദ്യവസാനം പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന ഒരു മാസ്സ് എന്റെർറ്റൈനെറ്റാണ്. ഇന്ത്യയിൽ നിന്ന് ഏകദേശം 70 കോടിയോളം കളക്ഷൻ നേടിയ ഈ ചിത്രം വിദേശ മാർക്കറ്റിലും മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. സാഹു ഗാരപറ്റി, ഹാരിഷ് പേഡി എന്നിവർ ചേർന്ന് ഷൈൻ സ്ക്രീൻ സിനിമ ബാനറിലാണ് ഭഗവന്ത് കെസ്ററായി ഒരുക്കിയിരിക്കുന്നത്. എസ് തമൻ സംഗീതം പകർന്നിരിക്കുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് സി രാം പ്രസാദ്, എഡിറ്റിംഗ് നിർവഹിച്ചത് തമ്മി രാജു എന്നിവരാണ്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.