തെലുങ്ക് സൂപ്പർ താരം നന്ദമുറി ബാലകൃഷ്ണ എന്ന ബാലയ്യയുടെ നൂറ്റിയേഴാം ചിത്രം കാത്തിരിക്കുകയാണ് അദ്ദേഹത്തിന്റെ ആരാധകരും സിനിമാ പ്രേമികളും. എൻ ബി കെ 107 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ടീസർ എന്നിവ ഇതിനോടകം പുറത്തു വരികയും വലിയ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ത്രസിപ്പിക്കുന്ന ആക്ഷനും പഞ്ച് ഡയലോഗുകളുമായി ബാലയ്യ നിറഞ്ഞു നിന്ന ടീസർ ആരാധകരുടെ പ്രതീക്ഷ വാനോളമുയർത്തി. കറുത്ത ഷർട്ടും നരച്ച താടിയും പിരിച്ചു വെച്ച മീശയും കൂളിംഗ് ഗ്ലാസും ധരിച്ച്, മുണ്ടുടുത്താണ് മാസ്സ് ലുക്കിൽ ബാലയ്യ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. തെന്നിന്ത്യൻ സൂപ്പർ നായികാതാരമായ ശ്രുതി ഹാസനും മലയാളി നായികാ താരമായ ഹണി റോസുമാണ് ഇതിലെ പ്രധാന സ്ത്രീകഥാപാത്രങ്ങൾക്കു ജീവൻ പകരുന്നത്. താൻ ഈ ചിത്രത്തിൽ ജീവൻ പകരുന്ന കഥാപാത്രത്തിന്റെ പേര് മീനാക്ഷി എന്നാണെന്നും സാധാരണ തെലുങ്ക് ചിത്രങ്ങളിൽ കണ്ടു വരുന്ന നായികമാരെക്കാൾ വ്യത്യസ്തമായ കഥാപാത്രമാണ് മീനാക്ഷിയെന്നും ഹണി റോസ് ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഒരു ബിഗ് ബജറ്റ് ആക്ഷൻ ഫാമിലി ഡ്രാമയായി ഒരുക്കുന്ന ഈ ചിത്രത്തിലെ ശ്കതമായ വേഷം തനിക്ക് ഒരു നടിയെന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവെക്കാനുള്ള സ്കോപ് നൽകുന്നുണ്ടെന്നും, അതുപോലെ ഇതിനു വേണ്ടി സ്വന്തമായി ഡബ്ബ് ചെയ്യാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് താനെന്നും ഹണി റോസ് വെളിപ്പെടുത്തി. ഈ ചിത്രത്തിന്റെ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്തിരിക്കുന്നത് ഗോപിചന്ദ് മല്ലിനേനിയാണ്. തമൻ എസ് സംഗീതമൊരുക്കിയ ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് ഋഷി പഞ്ചാബി, എഡിറ്റ് ചെയ്യുന്നത് നവീൻ നൂലി എന്നിവരാണ്. മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ വരലക്ഷ്മി ശരത്കുമാറും അഭിനയിക്കുന്നുണ്ട്.
ഫോട്ടോ കടപ്പാട്: manu mangalassery
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.