[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

‘ജവാൻ’ ചെന്നൈ ഷെഡ്യൂൾ ആരംഭിക്കുന്നു; കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് അണിയറപ്രവർത്തകർ

ആറ്റ്ലി ഒരുക്കുന്ന ഷാരൂഖ് ഖാൻ ചിത്രം ജവാനിലേക്ക് വിജയ് സേതുപതി എത്തുന്നു. ഈ മാസം 24ന് ചിത്രത്തിന്റെ ചെന്നൈ ഷെഡ്യൂൾ ആരംഭിക്കുമെന്നും, പ്രതിനായകനായി മക്കൾ സെൽവൻ ചിത്രത്തിൽ ജോയിൻ ചെയ്യുമെന്നുമാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. കൂടാതെ, ചെന്നൈ ചിത്രീകരണത്തിൽ ഷാരൂഖ് ഖാൻ, ദീപിക പദുക്കോൺ, നയൻതാര എന്നിവരും ഭാഗമാകും. അതേ സമയം, ‘ജവാന്റെ’ ചിത്രീകരണം നിലവിൽ ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്.

രജനികാന്തിനും കമൽഹാസനും ദളപതി വിജയ്ക്കും പ്രതിനായകനായി മികവുറ്റ പ്രകടനം കാഴ്ച വച്ച വിജയ് സേതുപതി കിംഗ് ഖാൻ ചിത്രത്തിൽ നെഗറ്റീവ് റോളിലെത്തുന്നതിനാൽ പ്രേക്ഷകരും അതിയായ ആകാംക്ഷയിലാണ്. ഇതിന് പുറമെ അല്ലു അർജുൻ നായകനായ പുഷ്പയുടെ രണ്ടാം ഭാഗത്തിലും താരം വില്ലനാകുമെന്നാണ് സൂചന.

ജവാനിൽ ഷാരൂഖ് ഖാന്‍ ഇരട്ടവേഷത്തിലാണ് എത്തുന്നത്. അന്വേഷണ ഉദ്യോഗസ്ഥയായി നയൻതാരയും മറ്റൊരു മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ദീപിക പദുക്കോൺ ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കൂടാതെ, പ്രിയാമണി, യോഗി ബാബു, സുനില്‍ ഗ്രോവര്‍, സന്യ മല്‍ഹോത്ര തുടങ്ങിയ പ്രമുഖ താരനിരയും ചിത്രത്തിൽ ഭാഗമാകുന്നുണ്ട്.

രാജാറാണി, തെറി, മെര്‍സല്‍, ബിഗില്‍ എന്നീ ചിത്രങ്ങളിലൂടെ തമിഴകത്തിന് പ്രിയങ്കരനായ സംവിധായകൻ അറ്റ്ലിയുടെ ബോളിവുഡ് അരങ്ങേറ്റമാണ് ജവാൻ. യുവസംഗീതജ്ഞരിൽ പ്രമുഖനായ അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റ്സ് നിർമിക്കുന്ന ചിത്രം ഹിന്ദിയിലും തമിഴ്, മലയാളം, കന്നഡ ഭാഷകളിലും റിലീസ് ചെയ്യും. അടുത്ത വർഷം ജൂൺ രണ്ടിന് ജവാൻ തിയേറ്ററുകളിൽ എത്തിക്കാനാണ് അണിയറപ്രവർത്തകർ നിശ്ചയിച്ചിട്ടുള്ളത്.

Anju

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 day ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 day ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.