ഏതാനും ദിവസങ്ങൾക്ക് മുൻപാണ് മലയാളത്തിലെ ഓൾ ടൈം ക്ലാസ്സിക്കുകളിൽ ഒന്നായ മോഹൻലാൽ ചിത്രം സ്ഫടികത്തിന്റെ റീ റിലീസ് പ്രഖ്യാപിച്ചത്. ഭദ്രൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ 4K റീ മാസ്റ്റർ വേർഷനാണ് റിലീസ് ചെയ്യാൻ പോകുന്നത്. അടുത്ത വർഷം ഫെബ്രുവരി ഒൻപതിനാണ് ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്. ഇതിന്റെ റീ- റിലീസ് പ്രഖ്യാപിച്ച വേളയിൽ, ഈ ചിത്രത്തിലെ മോഹൻലാലിന്റെ ഇൻട്രോഡക്ഷൻ സീൻ പങ്ക് വെച്ച് കൊണ്ട് പ്രശസ്ത രചയിതാവും നടനുമായ മുരളി ഗോപി പങ്ക് വെച്ച വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായി. മലയാള സിനിമാ സ്‌ക്രീനിൽ ഇതുവരെ പ്രത്യക്ഷപ്പെട്ട ഏറ്റവും ഓർഗാനിക്കും, ഡൈനാമിക്കും ആയ ആക്ഷൻ സീനാണ് ഇത് എന്നും പറഞ്ഞ് കൊണ്ടാണ് അദ്ദേഹം ഈ ആക്ഷൻ രംഗം പങ്ക് വെച്ചത്. തനിക്ക് ലഭ്യമായ എല്ലാ ചലിക്കുന്നതും ചലിക്കാത്തതുമായ വസ്തുക്കളും, എല്ലാ ജീവനുള്ളതും അല്ലാത്തതുമായ വസ്തുക്കളും ഉപയോഗിച്ച് കൊണ്ട്, മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ശാരീരികമായി ഒഴുക്കുള്ള ആക്ഷൻ ഹീറോകളിൽ ഒരാളെയാണ് സംവിധായകൻ ഇതിൽ അവതരിപ്പിച്ചിരിക്കുന്നതെന്നും മുരളി കുറിച്ചു.
ക്ലാസിക് താളത്തിൽ വികസിക്കുന്ന ഈ ആക്ഷൻ സീൻ ഇപ്പോഴും സ്റ്റൈലിഷും ആകർഷകവുമാണ് എന്നും മുരളി ഗോപി പറയുന്നു. അതോടൊപ്പം തന്നെ, പൊളിറ്റിക്കൽ കറക്ട്നെസ്സിന്റെയൊക്കെ വക്താക്കൾ ഒരു ചായ ബ്രേക്ക് എടുക്കാനുള്ള ഉപദേശവും മുരളി ഗോപി നൽകുന്നുണ്ട്. അദ്ദേഹത്തിന്റെ ഈ വാക്കുകൾക്ക് നന്ദി പറഞ്ഞു കൊണ്ട് ഭദ്രനും മുന്നോട്ട് വന്നു. ഭദ്രൻ പറഞ്ഞ വാക്കുകൾ ഇങ്ങനെ, “ഈ വിലയിരുത്തൽ മഹാ സമുദ്രത്തിന്റെ ആഴത്തോളം ഞാൻ ഏറ്റെടുക്കുന്നു! വല്ലപ്പോഴുമേ ഇത്രേം ആഴത്തിലുള്ള ചില എഴുത്തുകൾ എന്റെ ശ്രദ്ധയിൽ പെടാറുള്ളു… അതിന്റെ അർത്ഥം ആരും എഴുതുന്നില്ല എന്നല്ല. ഗംഭീരമായിരിക്കുന്നു മുരളിയുടെ വാക്കുകളുടെ ശക്തി. ഏത് സർവകലാശാലയിൽ നിന്നുമാണ് ഇത്രേം കരുത്തുള്ള പ്രയോഗങ്ങൾ കരസ്തമാക്കിയത്?! വളരെ സ്നേഹത്തോടെ ഭദ്രൻ..”.
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
This website uses cookies.