[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

വീണ്ടും പ്രണയ രംഗവുമായി പ്രിയ വാര്യർ; 4 ഇയേഴ്‌സിലെ ഡിലീറ്റഡ് രംഗം പുറത്ത്; വീഡിയോ കാണാം

സൂപ്പർഹിറ്റ് സംവിധായകരിലൊരാളായ രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ 4 ഇയേഴ്സ് നവംബർ അവസാന വാരമാണ് പ്രേക്ഷകരുടെ മുന്നിലെത്തിയത്. മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയുമാണ് ഈ ചിത്രം നേടിയെടുത്തത്. സംവിധായകൻ തന്നെ രചനയും നിർവഹിച്ച ഈ ചിത്രം ഡ്രീംസ് ആന്റ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത് ശങ്കറും ജയസൂര്യയും ചേര്‍ന്നാണ് നിർമ്മിച്ചിരിക്കുന്നത്. ക്യാമ്പസ് സൗഹൃദവും പ്രണയവും പ്രമേയമാക്കി, ക്യാമ്പസിൽ നാല് വർഷം ഒരുമിച്ച് ചിലവഴിക്കുന്ന പ്രണയജോഡികളുടെ കഥ പറയുന്ന ഈ ചിത്രത്തിൽ, ഒമർ ലുലു ഒരുക്കിയ ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച് പ്രശസ്തയായ പ്രിയ പ്രകാശ് വാര്യരും, ജൂൺ എന്ന ചിത്രത്തിലൂടെ കയ്യടി നേടിയ സർജാനോ ഖാലിദുമാണ് പ്രധാന വേഷങ്ങൾ ചെയ്തത്. ഗായത്രി, വിശാൽ എന്നീ കഥാപാത്രങ്ങൾക്കാണ് ഇവർ ജീവൻ പകർന്നത്.

ഇപ്പോഴിതാ ഈ ചിത്രത്തിലെ ഒരു ഡിലീറ്റഡ് രംഗം പുറത്ത് വന്നിരിക്കുകയാണ്. പ്രിയയും സർജാനോയും വളരെ ഇഴുകി ചേർന്നഭിനയിക്കുന്ന ഒരു പ്രണയ രംഗമാണ് വന്നിരിക്കുന്നത്. നേരത്തെ ഇരുവരും വളരെ ചേർന്നഭിനയിച്ച ഇതിലെ ഗാനത്തിന്റെ വീഡിയോയും പുറത്ത് വന്നിരുന്നു. പറന്നേ പോകുന്നെ എന്ന വരികളോടെ തുടങ്ങുന്ന ആ ഗാനം മികച്ച പ്രേക്ഷക ശ്രദ്ധയാണ് നേടിയത്. സാലു കെ. തോമസ് ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് സംഗീത് പ്രതാപും, ഇതിന് സംഗീത സംവിധാനം നിർവഹിച്ചത് ശങ്കർ ശർമയുമാണ്‌. അന്യ ഭാഷയിൽ തിളങ്ങി നിന്നിരുന്ന പ്രിയ പ്രകാശ് വാര്യർ ഒരിടവേളക്ക് ശേഷം മലയാളത്തിലെത്തിയ ചിത്രമാണ് രഞ്ജിത് ശങ്കറിന്റെ പതിനാലാമത് ചിത്രമായ 4 ഇയേഴ്സ്.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

5 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

6 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

4 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.