നവാഗതനായ വിജിത് നമ്പ്യാർ സംവിധാനം ചെയ്ത ചിത്രമാണ് മുന്തിരി മൊഞ്ചൻ. ഒരു മ്യൂസിക്കൽ കോമഡി എന്റെർറ്റൈനെർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രം അടുത്ത മാസം ആണ് റിലീസ് ചെയ്യാൻ പോകുന്നത്. ഒരു കൊച്ചു ചിത്രം ആണെങ്കിലും വമ്പൻ ചിത്രങ്ങളുടേതു പോലെയുള്ള വ്യത്യസ്ത പ്രമോഷൻ രീതികളോടെ മുന്തിരി മൊഞ്ചൻ ടീം പ്രേക്ഷകരുടെ ശ്രദ്ധ ചിത്രത്തിലേക്ക് ആകർഷിക്കുകയാണ്. കേരളത്തിലെ തീവണ്ടിയിലും ചിത്രത്തിന് പരസ്യം ഒരുക്കിയാണ് അണിയറ പ്രവർത്തകർ പ്രമോഷൻ നടത്തുന്നത്. ചിത്രത്തിന്റെ പോസ്റ്റർ കേരളത്തിലൂടെ ഓടുന്ന ട്രെയിനുകളിൽ പതിപ്പിച്ചിരിക്കുന്ന ചിത്രങ്ങൾ ഇപ്പോൾ തന്നെ പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നുണ്ട്.
ഈ ചിത്രത്തിന്റെ കഥയ്ക്ക് ട്രെയിൻ യാത്രയുമായി ബന്ധമുണ്ട്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ ആയ വിവേക് വിശ്വനാഥും ദീപികയും ഒരു ട്രെയിന്‍ യാത്രയ്ക്കിടയിലാണ് പരസ്പരം കണ്ടു മുട്ടുന്നത്. അവിടെ നിന്നാണ് ഇതിന്റെ കഥ വികസിക്കുന്നത്. തുടർന്ന് അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ ആണ് ഈ ചിത്രം പറയുന്നത്. വിശ്വാസ് മൂവി പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ പി.കെ. അശോകന്‍ നിർമ്മാണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് മനു ഗോപാലും മൊഹറലി പൊയ്ലുങ്ങല്‍ ഇസ്മായിലുമാണ്. ഷാന്‍ ഹാഫ്‌സാലി എന്ന ഛായാഗ്രാഹകൻ ഇതിനു വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയപ്പോൾ ഈ ചിത്രത്തിന് വേണ്ടി പശ്ചാത്തല സംഗീതം നൽകിയിരിക്കുന്നത് റിജോഷ് ആണ്.
ഇതുവരെ ഈ ചിത്രത്തിന്റേതായി റിലീസ് ചെയ്ത പോസ്റ്ററുകൾ, ടീസർ, ട്രൈലെർ എന്നിവയെല്ലാം വലിയ രീതിയിൽ പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുത്തിട്ടുണ്ട്. ഇപ്പോൾ വ്യത്യസ്ത പ്രമോഷൻ രീതികൊണ്ട് കൂടെ പ്രേക്ഷകരിൽ പ്രതീക്ഷ സൃഷ്ടിക്കാൻ മുന്തിരി മൊഞ്ചൻ ടീമിന് സാധിച്ചു എന്ന് എടുത്തു പറഞ്ഞേ പറ്റു.
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന്‍ ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
This website uses cookies.