[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

16 വർഷം മുമ്പൊരുക്കിയ സിനിമയ്ക്ക് രണ്ടാം ഭാഗം

ബോളിവുഡിൽ ഏറ്റവും കൂടുതൽ സിനിമ ഒരുക്കിയ സംവിധായകരിൽ ഒരാളാണ് മലയാളത്തിന്റെ സ്വന്തം പ്രിയദർശൻ. അക്ഷയ് കുമാറിനെ സൂപ്പർ താരമാക്കുന്നതിൽ പ്രധാന പങ്കു വഹിച്ച പ്രിയദർശൻ ബോളിവുഡിൽ ഒരുക്കിയ ഭൂരിഭാഗം ചിത്രങ്ങളും സൂപ്പർ ഹിറ്റുകൾ ആണ്. ഇപ്പോഴിതാ 6 വർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും ബോളിവുഡിൽ എത്താൻ ഒരുങ്ങുകയാണ് പ്രിയദർശൻ. 2003 ഇൽ പ്രിയദർശൻ ഒരുക്കിയ സൂപ്പർ ഹിറ്റ് ബോളിവുഡ് ചിത്രമായ ഹംഗാമയുടെ രണ്ടാം ഭാഗം ആയിരിക്കും ഈ പുതിയ ചിത്രം എന്നാണ് സൂചന. മലയാളത്തിൽ പ്രിയദർശന്റെ ആദ്യ ചിത്രമായ പൂച്ചക്കൊരു മൂക്കുത്തി എന്ന സൂപ്പർ ഹിറ്റിന്റെ ഹിന്ദി റീമേക് ആയിരുന്നു ഹംഗാമ.

അശ്ലീലമോ, ദ്വയാര്‍ത്ഥമോ ഇല്ലാത്ത പക്കാ എന്റര്‍ടെയിനറായിരിക്കും ഹംഗാമ സെക്കന്‍ഡ് എന്നാണ് പ്രിയദർശൻ പറയുന്നത്. അക്ഷയ് ഖന്ന, അഫ്താബ്, റിമി സെൻ, പരേഷ് റാവൽ എന്നിവർ ആയിരുന്നു ഹംഗാമയിൽ അഭിനയിച്ചത്. എന്നാൽ ഈ രണ്ടാം ഭാഗത്തിൽ ഈ താരനിരയിൽ നിന്ന് പരേഷ് റാവൽ മാത്രമേ ഉണ്ടാകു. രണ്ടാം ഭാഗം നിർമ്മിക്കുന്നത് ആദ്യ ഭാഗം നിർമ്മിച്ച വീനസ് ആണ്. ഈ ചിത്രത്തിലെ താരങ്ങൾ ആരൊക്കെ എന്ന് അധികം വൈകാതെ തന്നെ പ്രഖ്യാപനം ഉണ്ടാകും.

മോഹന്‍ലാലിനെ നായകനാക്കി 100 കോടി ബജറ്റില്‍ ഒരുക്കിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ബ്രഹ്മാണ്ഡ പ്രിയദർശൻ ചിത്രം അടുത്ത വർഷം മാർച്ചിൽ റിലീസ് ചെയ്യാനുള്ള ഒരുക്കത്തിലാണ്. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ് മരക്കാർ.

ചെറിയ ബഡ്ജറ്റിൽ ചിത്രങ്ങൾ ഒരുക്കി ബോളിവുഡിൽ വമ്പൻ വിജയങ്ങൾ ആണ് പ്രിയദർശൻ സൃഷ്ടിച്ചത്. ബോളിവുഡ് സൂപ്പർ താരങ്ങൾ ആയ ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ എന്നിവരെ വെച്ചും പ്രിയദർശൻ ചിത്രങ്ങൾ ഒരുക്കിയിട്ടുണ്ട്. പ്രിയദർശന്റെ മരക്കാർ എന്ന ചിത്രം മലയാളം, തമിഴ്, ഹിന്ദി, തെലുങ്കു, കന്നഡ ഭാഷകളിൽ ആയാണ് റിലീസ് ചെയ്യാൻ പോകുന്നത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

2 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

2 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.