ഇന്ന് തമിഴിലെ മുൻനിര സംവിധായകരിലൊരാണ് ലോകേഷ് കനകരാജ്. മാനഗരം, കൈതി, മാസ്റ്റർ, ഇപ്പോൾ വിക്രം തുടങ്ങി ലോകേഷ് ഒരുക്കിയ എല്ലാ ചിത്രങ്ങളും സൂപ്പർ വിജയമാണ് നേടിയത്. ഉലക നായകൻ കമൽ ഹാസനെ നായകനാക്കിയൊരുക്കിയ വിക്രം മുന്നൂറു കോടിയുടെ ആഗോള ഗ്രോസും കടന്നു തമിഴിലെ ഇൻഡസ്ട്രി ഹിറ്റാവുന്നതിന്റെ വക്കിലാണ്. തന്റെ അടുത്ത ചിത്രം ദളപതി വിജയ്‌ക്കൊപ്പം ആവുമെന്നുള്ള സൂചനയും ലോകേഷ് തന്നിട്ടുണ്ട്. മാസ്റ്ററിനു ശേഷം വിജയ്- ലോകേഷ് കൂട്ടുകെട്ടൊന്നിക്കുന്ന ചിത്രമായിരിക്കുമത്. അതൊരു ഗ്യാങ്സ്റ്റർ ചിത്രമായിരിക്കുമെന്നും, അത് പൂർണ്ണമായും തന്റെ ചിത്രമായിരിക്കുമെന്നും ലോകേഷ് പറഞ്ഞിട്ടുണ്ട്. മാസ്റ്റർ ഒരുക്കുമ്പോൾ അത് അമ്പതു ശതമാനം വിജയ് ചിത്രമെന്ന നിലയിലും, അമ്പതു ശതമാനം തന്റെ ചിത്രവുമായാണ് ഒരുക്കിയതെന്നും ലോകേഷ് പറഞ്ഞിരുന്നു. അതുപോലെ തന്നെ ലോകേഷ് കേരളത്തിൽ വന്നപ്പോൾ നടത്തിയ പ്രസ് മീറ്റിൽ വെളിപ്പെടുത്തിയ മറ്റൊരു കാര്യമാണ് തന്റെ ചിത്രത്തിലെ സ്ത്രീ കഥാപാത്രങ്ങളുടെ പ്രാധാന്യത്തെ കുറിച്ച്.
വിക്രമെന്ന ചിത്രത്തിൽ ഏറെ കയ്യടി നേടിയ ഒരു സ്ത്രീ കഥാപാത്രമായിരുന്നു നവാഗതയായ വാസന്തി അവതരിപ്പിച്ച ഏജന്റ് ടീന. അത്‌പോലെ, തന്റെ ഇനി വരുന്ന ചിത്രങ്ങളിലും കൂടുതൽ സ്ത്രീ കഥാപാത്രങ്ങളും അവർക്കു മികച്ച പ്രാധാന്യവുമുണ്ടാകുമെന്നും ലോകേഷ് പറയുന്നു. ലോകേഷിന്റെ കൈതി, മാസ്റ്റർ, വിക്രം എന്നീ ചിത്രങ്ങളിൽ ആഴമുള്ള സ്ത്രീ കഥാപാത്രങ്ങൾ കുറവായിരുന്നല്ലോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ദളപതി 67 കൂടാതെ വിക്രം 3, കൈതി 2, ഇരുമ്പുകൈ മായാവി എന്നീ ചിത്രങ്ങളും ലോകേഷ് കമ്മിറ്റ് ചെയ്തിട്ടുണ്ട്. ഫഹദ് ഫാസിൽ, വിജയ് സേതുപതി, സൂര്യ എന്നിവരും ഭാഗമായ വിക്രം രചിച്ചതും ലോകേഷ് കനകരാജ് ആണ്. രത്നകുമാറിനൊപ്പം ചേർന്നാണ് ലോകേഷ് ഈ ചിത്രം രചിച്ചത്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.