മോഹൻലാൽ നായകനായ പുലി മുരുകൻ, മമ്മൂട്ടി നായകനായ മധുര രാജ, മൾട്ടി സ്റ്റാർ ചിത്രമായ സീനിയേഴ്സ് തുടങ്ങിയ വലിയ ഹിറ്റുകൾ നമ്മുക്ക് സമ്മാനിച്ച സംവിധായകൻ ആണ് വൈശാഖ്. അദ്ദേഹം തന്റെ ഏറ്റവും പുതിയ ചിത്രങ്ങളെ കുറിച്ച് ഇപ്പോൾ മനസ്സ് തുറക്കുകയാണ്. പുലി മുരുകൻ എന്ന ഇൻഡസ്ട്രി ഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാൽ- വൈശാഖ് ടീം ഒന്നിക്കുന്ന ചിത്രമാണ് മോൺസ്റ്റർ. ഇതായിരിക്കും അദ്ദേഹത്തിന്റെ അടുത്ത റിലീസ്. എന്നാൽ ഇതൊരു സോംബി ചിത്രമാണ് എന്ന തരത്തിൽ ഉള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ പരന്നിരുന്നു. ആ വാർത്തകൾ തെറ്റാണെന്നും അത്തരത്തിൽ ഉള്ള ഒരു ചിത്രമല്ല മോൺസ്റ്റർ എന്നും വൈശാഖ് പറയുന്നു. ഉദയ കൃഷ്ണ രചിച്ചു, ആശീർവാദ് സിനിമാസ് നിർമ്മിക്കുന്ന ഈ ചിത്രം ഒരു ത്രില്ലർ ആണെന്നാണ് വൈശാഖ് പറയുന്നത്. എന്റര്‍ടെയ്‌നര്‍ തന്നെയാണ് മോണ്‍സ്റ്റര്‍ എങ്കിലും താനിത് വരെ ചെയ്ത് പോന്നിരുന്ന മാസ് സിനിമകളുടെ ഫ്‌ളേവര്‍ ഉള്ള സിനിമയല്ല ഇതെന്നും വൈശാഖ് കൂട്ടിച്ചേർത്തു.
ഇനി താൻ ചെയ്യാൻ പോകുന്ന ചിത്രം മമ്മൂട്ടി നായകനായ ന്യൂയോർക് ആണെന്നാണ് വൈശാഖ് പറയുന്നത്. പോക്കിരി രാജ, മധുര രാജ എന്നിവക്ക് ശേഷം വൈശാഖ് മമ്മൂട്ടിയുമായി ഒന്നിക്കുന്ന ചിത്രമാകും ഇത്. പൂർണ്ണമായും അമേരിക്കയിൽ ഷൂട്ട് ചെയ്യേണ്ട ഈ ചിത്രം കോവിഡ് പ്രതിസന്ധി കാരണമാണ് നീണ്ടു പോയത് എന്നും, ഇപ്പോൾ നിന്ന് കിടക്കുന്ന ഈ ചിത്രത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ഇനി പതുക്കെ ആരംഭിക്കണം എന്നും വൈശാഖ് പറയുന്നു. അദ്ദേഹം ഒരുക്കിയ നൈറ്റ് ഡ്രൈവ് എന്ന ചിത്രം ഇപ്പോൾ തീയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ ഓടുകയാണ്. ഇന്ദ്രജിത്, റോഷൻ മാത്യു, അന്ന ബെൻ എന്നിവരാണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.