മലയാളത്തിന്റെ ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി തന്റെ ജന്മദിനം ആഘോഷിച്ച ദിവസമാണിന്ന്. രാവിലെ മുതൽ തന്നെ തങ്ങളുടെ പ്രിയപ്പെട്ട സുരേഷേട്ടന് ആശംസകളുമായി ആരാധകരും സിനിമാ പ്രേമികളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു. അതുപോലെ മലയാളത്തിലെ പ്രമുഖ താരങ്ങൾ എല്ലാവരും തന്നെ സുരേഷ് ഗോപിക്ക് ആശംസകളുമായി എത്തി. ആദ്യമെത്തിയത് ഒരു വർഷവും മുടങ്ങാതെ അദ്ദേഹത്തിന് ആശംസകൾ നേരുന്ന കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ആയിരുന്നു. അതിനു ശേഷം മെഗാ സ്റ്റാർ മമ്മൂട്ടി, ജനപ്രിയ നായകൻ ദിലീപ്, യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ തുടങ്ങി മലയാളത്തിലെ യുവ താരങ്ങളും, നടിമാരും, പ്രമുഖ സംവിധായകരും സാങ്കേതിക പ്രവർത്തകരുമെല്ലാം സുരേഷ് ഗോപിക്ക് ആശംസകൾ നേർന്നു. പിന്നീട് ഇന്ന് നടന്ന അമ്മയുടെ ജനറൽ ബോഡി മീറ്റിംഗ് വേദിയിലേക്ക് സുരേഷ് ഗോപി കുടുംബവുമായി എത്തിയപ്പോൾ അവിടെ വെച്ചും അദ്ദേഹത്തിന് ആശംസകളുമായി താരങ്ങൾ ചുറ്റും കൂടി.
അമ്മയുടെ വേദിയിൽ വെച്ച് കേക്ക് മുറിച്ചാണ് അദ്ദേഹം ഈ സന്തോഷം പങ്കിട്ടത്. മോഹൻലാൽ, മമ്മൂട്ടി എന്നിവർ സുരേഷ് ഗോപിക്ക് മധുരം നൽകിയതും സന്തോഷം പകരുന്ന കാഴ്ചയായി മാറി. പിന്നീട് തന്റെ സഹപ്രവർത്തകർക്കൊപ്പം ഒരുപാട് നേരം ചിലവിട്ടതിനു ശേഷമാണു അദ്ദേഹം മടങ്ങിയത്. അദ്ദേഹത്തോടൊപ്പം മകനും നടനുമായ ഗോകുൽ സുരേഷ് ഗോപി, ഭാര്യ രാധിക, മകൾ എന്നിവരും ഉണ്ടായിരുന്നു. ഒരുപാട് വർഷത്തെ ഇടവേളയ്ക്കു ശേഷമാണു സുരേഷ് ഗോപി അമ്മയുടെ ജനറൽ ബോഡി മീറ്റിംഗിൽ പങ്കെടുക്കുന്നതെന്നതും ശ്രദ്ധേയമായി. ഏതായാലും ഇനി ഒരുപിടി പ്രതീക്ഷയുള്ള ചിത്രങ്ങളുമായി ആരാധകരുടെ മുന്നിലേക്കെത്താനൊരുങ്ങുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ആക്ഷൻ സൂപ്പർ സ്റ്റാർ.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.