[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

അച്ചടക്ക ലംഘനം; ഷമ്മി തിലകൻ അമ്മയിൽ നിന്നും പുറത്ത്

കഴിഞ്ഞ ദിവസം നടന്ന വാർഷിക ജനറൽ ബോഡി മീറ്റിംഗിൽ നടന്ന ചർച്ചയിൽ, നടൻ ഷമ്മി തിലകനെ സംഘടനയിൽ നിന്നും പുറത്താക്കാനുള്ള തീരുമാനവുമായി താരസംഘടനയായ അമ്മ. അച്ചടക്ക ലംഘനം നടത്തിയെന്ന് കണ്ടെത്തിയത് കൊണ്ടാണ് ഷമ്മി തിലനെതിരെ ഈ നടപടി കൈക്കൊള്ളുന്നതെന്നും സംഘടനാ ഭാരവാഹികൾ മാധ്യമങ്ങളെ അറിയിച്ചു. ഷമ്മിക്ക് എതിരെ സംഘടനയിലെ ഭൂരിഭാഗം അംഗങ്ങളും നടപടി ആവശ്യപ്പെട്ടതിനാലാണ് തീരുമാനമെന്ന് ഭാരവാഹികൾ മാധ്യമങ്ങളോട് പറഞ്ഞു. ജനറല്‍ ബോഡി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഈ തീരുമാനത്തെ കുറിച്ച് അമ്മ നേതൃത്വം പുറത്തു പറഞ്ഞത്. ഷമ്മി തിലകൻ തുടർച്ചയായി സംഘടനക്കെതിരെ നിലപാടെടുക്കുന്നതാണ് കാണാൻ സാധിക്കുന്നതെന്നും അതുകൊണ്ട് തന്നെ പുറത്താക്കാനുള്ള തീരുമാനമെടുക്കാൻ സംഘടനയുടെ നിര്‍വാഹക സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അതിനൊപ്പം തന്നെ ഷമ്മി തിലകനോട് ഈ വിഷയത്തിൽ വിശദീകരണം തേടുമെന്നും അവർ അറിയിച്ചു.

കഴിഞ്ഞ ജനറല്‍ ബോഡി യോഗത്തിനിടെ. അനുവാദമില്ലാതെ തന്നെ ഷമ്മി തിലകന്‍ മൊബൈൽ ക്യാമെറയിൽ യോഗ നടപടികൾ പകർത്തിയത് വലിയ പ്രശ്നം ഉണ്ടാക്കിയിരുന്നു. ദൃശ്യങ്ങള്‍ ചിത്രീകരിക്കാനുള്ള സാഹചര്യം എന്തായിരുന്നു എന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി ഷമ്മി തിലകനില്‍ നിന്ന് വിശദീകരണം തേടിയെങ്കിലും അതിനു ഒരു മറുപടിയും ഷമ്മി കൊടുത്തിരുന്നില്ല. ഇതുപോലെ നിഷേധ സമീപനങ്ങളാണ് ഷമ്മി സ്വീകരിച്ചു പോന്നതെന്നതും പുറത്താക്കാനുള്ള തീരുമാനമെടുക്കുന്നതിന് കാരണമായെന്നാണ് സൂചന. അമ്മ പ്രസിഡന്റ് മോഹന്‍ലാലിന്റെ അധ്യക്ഷതയിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ അമ്മയിലെ ഭൂരിഭാഗം അംഗങ്ങളും പങ്കെടുത്തു. കുറെ നാളായി അമ്മയിൽ നിന്ന് മാറി നിന്ന സുരേഷ് ഗോപി അമ്മയിലേക്കു തിരിച്ചു വരികയും കൂടി ചെയ്ത ജനറൽ ബോഡിയാണ് ഇന്നലെ നടന്നത്. സുരേഷ് ഗോപിയുടെ ജന്മദിനം അവിടെ വെച്ച് ആഘോഷിക്കുകയും ചെയ്തു.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.