ദുൽഖർ സൽമാനെ നായകനാക്കി ബി.സി നൗഫൽ സംവിധാനം ചെയ്തിരിക്കുന്ന ‘ഒരു യമണ്ടൻ പ്രേമകഥ’ കേരള ബോക്സ് ഓഫീസിൽ വിജയക്കൊടി പാറിച്ചു മുന്നേറുകയാണ്. യുവാക്കളും കുടുംബ പ്രേക്ഷകരും ദുൽഖർ ചിത്രത്തെ തേടി തീയറ്ററുകളിലേക്കെത്തുന്നുണ്ട്. എങ്ങും മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുന്ന ചിത്രം വലിയ വിജയത്തിലേക്ക് തന്നെയാണ് നീങ്ങുന്നത്. ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം പുറത്തിറങ്ങിയ ദുൽഖർ ചിത്രം പ്രതീക്ഷിച്ചതിലും മികച്ച പ്രകടമാണ് കേരള ബോക്സ് ഓഫീസിൽ കാഴ്ചവെക്കുന്നത്.
ഒരു യമണ്ടൻ പ്രേമകഥ ഒരു മുഴുനീള എന്റർട്ടയിനറായാണ് സംവിധായകൻ അണിയിച്ചൊരുക്കിയിരിക്കുന്നത്. സിനിമ പ്രേമികളെ കൂടാതെ ഒരുപാട് സിനിമ താരങ്ങളും ചിത്രത്തെ പ്രശംസിച്ചു മുന്നോട്ട് വന്നിട്ടുണ്ട്. സംവിധായകന്മാരായ സിദ്ദിഖ്, റാഫി, അരുൺ ഗോപി, ബി. ഉണ്ണികൃഷ്ണൻ, ഷാഫിയും ചിത്രത്തെ പ്രശംസിച്ച് ഫേസ്ബുക്ക് പേജിലൂടെ അഭിപ്രായം രേഖപ്പെടുത്തുകയുണ്ടായി. വിഷ്ണു ഉണ്ണികൃഷ്ണൻ- ബിബിൻ ജോർജ് എന്നിവരാണ് ചിത്രത്തിന് വേണ്ടി തിരക്കഥ രചിച്ചിരിക്കുന്നത്. ഹാസ്യ കഥാപാത്രങ്ങളിലൂടെ കൈയടി നേടിയ സൗബിൻ, സലിം കുമാർ, ഹരീഷ് കണാരൻ, ബൈജു, ധർമജൻ, വിഷ്ണു ഉണ്ണികൃഷ്ണൻ തുടങ്ങിവർ സിനിമയുടെ വിജയത്തിന് വലിയൊരു പങ്ക് തന്നെയാണ് വഹിച്ചിരിക്കുന്നത്. നാദിർഷയാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്.
2025 തുടക്കം തന്നെ ഗംഭീരമാക്കി ടോവിനോ തോമസ് ചിത്രം 'ഐഡന്റിറ്റി' ബോക്സ് ഓഫീസിൽ ഹിറ്റ് ലിസ്റ്റിൽ ഇടം നേടുന്നു. അഖിൽ…
സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന ചിയാൻ വിക്രം ചിത്രം വീര ധീര ശൂരനിലെ ആദ്യ ഗാനം കല്ലൂരം റിലീസായി. ചിയാൻ വിക്രമും…
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില് കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില് ഒരു ബെസ്റ്റി ഉണ്ടെങ്കില് വലിയ സമാധാനമാണെന്ന് മറ്റുചിലര്.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
This website uses cookies.