[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

മലയാള സിനിമ കണ്ട ഏറ്റവും മികച്ച നടി പാർവതി എന്ന് സിദ്ദിഖ്; ഉയരെ മുന്നേറുന്നു..!

നവാഗതനായ മനു അശോകൻ സംവിധാനം ചെയ്ത ഉയരെ എന്ന ചിത്രം ഗംഭീര വിജയം നേടി മുന്നേറുകയാണ്. പ്രേക്ഷകരും നിരൂപകരും ഒരേ സ്വരത്തിൽ മികച്ച അഭിപ്രായം പറയുന്ന ഈ ചിത്രത്തിൽ പാർവതി ആണ് കേന്ദ്ര കഥാപാത്രമായ പല്ലവിക്ക് ജീവൻ നൽകിയിരിക്കുന്നത്. ബോബി- സഞ്ജയ് ടീം തിരക്കഥ രചിച്ച ഈ ചിത്രത്തിൽ ആസിഫ് അലി, ടോവിനോ തോമസ്, സിദ്ദിഖ്, പ്രേം പ്രകാശ്, പ്രതാപ് പോത്തൻ, അനാർക്കലി മരക്കാർ എന്നിവരും അഭിനയിച്ചിരിക്കുന്നു. ആസിഡ് ആക്രമണത്തിന് വിധേയയായ പെൺകുട്ടിയായി അവിസ്മരണീയ പ്രകടനമാണ് പാർവതി ഈ ചിത്രത്തിൽ കാഴ്ച വെച്ചിരിക്കുന്നത്. പാർവതിയുടെ കരിയർ ബെസ്റ്റ് എന്ന് വിശേഷിപ്പിക്കാവുന്ന ഈ പ്രകടനത്തിന് പ്രശംസയുമായി ഒട്ടേറെ പേര് രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിൽ പാർവതിയുടെ അച്ഛൻ വേഷം ചെയ്ത നടൻ സിദ്ദിഖ് ആണ് പാർവതിക്ക് പ്രശംസയുമായി എത്തിയിരിക്കുന്നത്.

ഉയരെയിലെ പല്ലവി എന്ന കഥാപാത്രത്തിനായി പാര്‍വതി നടത്തിയ അര്‍പ്പണമനോഭാവം കണ്ട് ഞെട്ടിപ്പോയെന്നാണ് സിദ്ദിഖ് പറയുന്നത്. പാര്‍വതിയുടെ അര്‍പ്പണ മനോഭാവത്തെ എത്ര പ്രശംസിച്ചാലും മതിയാകില്ലെന്നും പാര്‍വതിയുടെ പ്രായം വെച്ച് നോക്കുമ്പോൾ  ആ ഡെഡിക്കേഷന്‍ എത്രയോ വലുതാണെന്നും സിദ്ദിഖ് പറയുന്നു. മലയാളം കണ്ട ഏറ്റവും മികച്ച നടിമാരുടെ കൂട്ടത്തിൽ ആണ് പാർവതിക്ക് സ്ഥാനം എന്നും സിദ്ദിഖ് അഭിപ്രായപ്പെടുന്നു. പി വി ഗംഗാധരന്റെ മക്കൾ ആയ  ഷെനുഗ, ഷെഗ്‌ന, ഷെര്‍ഗ എന്നിവർ ചേർന്ന് രൂപം നൽകിയ എസ് ക്യൂബ് ഫിലിമ്സിന്റെ ബാനറിൽ ആണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. ആരോഗ്യ മന്ത്രി ശൈലജ ടീച്ചർ അടക്കം ഈ ചിത്രത്തിന് പ്രശംസയുമായി എത്തിയിരുന്നു.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.