[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ഞാൻ അടങ്ങുന്ന അഭിനയ മോഹികളെ അസൂയാലുക്കൾ ആക്കുകയാണ് പാർവതി; ഉയരെയിലെ പ്രകടനത്തെ പ്രശംസിച്ചു അപ്പാനി ശരത്

നവാഗതനായ മനു അശോകൻ സംവിധാനം ചെയ്ത ഉയരെ എന്ന ചിത്രം ഇപ്പോൾ ഏവരുടെയും പ്രശംസ ഏറ്റു വാങ്ങി കൊണ്ട് പ്രദർശനം തുടരുകയാണ്. കലാമൂല്യമുള്ള ഈ ചിത്രം അതോടൊപ്പം തന്നെ വമ്പൻ ജനപ്രീതിയുമാണ് നേടുന്നത്. സമകാലിക പ്രസക്തിയുള്ള ഒരു വിഷയം പറയുന്ന ഈ ചിത്രത്തിന് തിരക്കഥ രചിച്ചത് പ്രശസ്ത രചയിതാക്കളായ ബോബി- സഞ്ജയ് ടീം ആണ്. മലയാള സിനിമയിലെയും അതുപോലെ കേരളത്തിലെ സാമൂഹിക- സാംസകാരിക രംഗത്തെ പ്രശസ്തരുടെയും അഭിനന്ദനങ്ങൾ ഈ ചിത്രത്തെ തേടി എത്തിയിരുന്നു. അതിൽ തന്നെ ഏറ്റവും കൂടുതൽ അഭിനന്ദനം നേടുന്നത് ഇതിലെ കേന്ദ്ര കഥാപാത്രമായ പല്ലവിക്ക് ജീവൻ നൽകിയ പാർവതി എന്ന നടി ആണ്. ഇപ്പോഴിതാ അങ്കമാലി ഡയറീസിലൂടെ അപ്പാനി രവി ആയി എത്തി പ്രേക്ഷകരുടെ മനം കവർന്ന്, ഇന്ന് മലയാള സിനിമയിലെ പ്രശസ്ത നടനായി മാറിയ ശരത് കുമാർ പാർവതിക്ക് പ്രശംസയുമായി എത്തിയിരിക്കുകയാണ്.

തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് അപ്പാനി ശരത് പാർവ്വതിക്കും ഉയരേക്കും മേൽ പ്രശംസ ചൊരിഞ്ഞത്. അപ്പാനി ശരത്തിന്റെ വാക്കുകൾ ഇപ്രകാരം, “പഠിച്ചു ചെയ്യേണ്ട ഒന്നുതന്നെയാണ് അഭിനയം എന്ന ഓർമപപെടുത്തലാണ് പാർവതിയുടെ ഓരോ കഥാപാത്രങ്ങളും.. മൊയ്തീൻ മുതൽ ഞാൻ അടങ്ങുന്ന പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കയാണ് ഈ അഭിനേത്രി . ഞാൻ അടങ്ങുന്ന അഭിനയ മോഹികളെ അസൂയാലുക്കൾ ആക്കുകയാണ് ഈ അഭിനേത്രി. തന്റെ എല്ലാ കഥാപാത്രങ്ങളെയും കാണുന്നവരിൽ ഇൻജെക്റ്റ് ചെയ്തു ഒരിക്കലും മറക്കാനാവാത്ത രീതിയിൽ തന്റെ സ്പേസ് വരചിടുകയാണ് ഈ അഭിനേത്രി.. ടേക്ക് ഓഫ്, മൊയ്തീൻ, ചാർളി, മരിയാൻ, ബാംഗ്ലൂർ ഡേയ്സ്….എത്ര എത്ര… ഇപ്പൊൾ ഇതാ ഉയരെ..ഉയിരെടുക്കും ഉയരെ… വെൽ ഡൺ പാർവതീ… ഹാറ്റ്‌സ് ഓഫ്..”.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.