മെഗാസ്റ്റാർ മമ്മൂട്ടി അഭിനയിക്കാൻ പോകുന്ന അടുത്ത ചിത്രമാണ് ഉണ്ട. അനുരാഗ കരിക്കിൻ വെള്ളം എന്ന സൂപ്പർഹിറ്റ് ചിത്രം സംവിധാനം ചെയ്തു കൊണ്ട് രംഗത്ത് വന്ന ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഇന്നലെയാണ് റിലീസ് ചെയ്തത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം ആവേശത്തോടെ തന്നെയാണ് മലയാള സിനിമാ ലോകവും കാത്തിരിക്കുന്നത്. മമ്മൂട്ടിയെ കൂടാതെ ഉണ്ടയുടെ ടൈറ്റിൽ പോസ്റ്റർ സോഷ്യൽ മീഡിയ വഴി ഷെയർ ചെയ്തത് നിരവധി സെലിബ്രിറ്റികൾ ആണ്. നിവിൻ പോളി, ഗോകുൽ സുരേഷ് ഗോപി, പ്രയാഗ മാർട്ടിൻ, ദുൽഖർ സൽമാൻ, കുഞ്ചാക്കോ ബോബൻ, അനു സിതാര, കാളിദാസ് ജയറാം, അദിതി രവി, ആസിഫ് അലി, അരുൺ ഗോപി, രമേശ് പിഷാരടി, കലാഭവൻ ഷാജോൺ, ടോവിനോ തോമസ്, രചന നാരായണൻ കുട്ടി എന്നിവരാണ് ഉണ്ട ടൈറ്റിൽ പോസ്റ്റർ ഷെയർ ചെയ്തത്.
ഛത്തീസ്‌ഗഡിലെ മാവോയിസ്റ് മേഖലയിലേക്ക് തിരഞ്ഞെടുപ്പുമായി ബന്ധപെട്ടു കേരളത്തിലെ കണ്ണൂരിൽ നിന്ന് പോകുന്ന പോലീസ് ഇൻസ്‌പെക്ടർ ആയി ആണ് ഈ ചിത്രത്തിൽ മമ്മൂട്ടി അഭിനയിക്കുന്നത്. ഇൻസ്‌പെക്ടർ മണിസാർ ആയി മമ്മൂട്ടി എത്തുന്ന ഈ ചിത്രം ആക്ഷൻ കോമഡി വിഭാഗത്തിൽ പെടുന്ന ഒന്നാണ്. നവാഗതനായ ഹർഷദ് തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിൽ സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, ഷൈൻ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, അർജുൻ അശോകൻ, സുധി കോപ്പ, അലെൻസിയർ തുടങ്ങി വലിയ താരനിര തന്നെ ഉണ്ട്. ബോളിവുഡ് താരം ഭഗവാൻ തിവാരിയും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ബിഗ് ബഡ്ജറ്റിൽ ഒരുക്കുന്ന ഉണ്ടയിലെ സംഘട്ടന സംവിധാനം നിർവഹിക്കുന്നത് ബോളിവുഡ് സ്റ്റണ്ട് മാസ്റ്റർ ആയ ശ്യാം കൗശൽ ആണ്. തമിഴിലെ ജമിനി സ്റുഡിയോസും കൃഷ്ണൻ സേതുകുമാറിന്റെ മൂവി മിൽസും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.