മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ ഭീഷ്മ പർവ്വം എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. അമൽ നീരദ് ഒരുക്കിയ ഈ ചിത്രം നല്ല പ്രതികരണമാണ് നേടിയെടുക്കുന്നത്. മമ്മൂട്ടി ആരാധകരെ തൃപ്തരാക്കുന്ന ഈ ചിത്രത്തിന് ഇപ്പോൾ മലയാള സിനിമയിൽ നിന്നുള്ള ചില താരങ്ങളും നല്ല പ്രതികരണമാണ് നൽകുന്നത്. അർജുൻ അശോകൻ, നവ്യ നായർ, നസ്രിയ ഫഹദ്, രെജിഷാ വിജയൻ എന്നിവരാണ് ഈ ചിത്രം കണ്ടിട്ട് ഇഷ്ടപ്പെട്ടു എന്ന് സൂചിപ്പിച്ചു കൊണ്ടുള്ള ഇൻസ്റ്റഗ്രാം സ്റ്റോറികൾ ഇട്ടിരിക്കുന്നത്. മമ്മൂട്ടിയുടെ സ്ക്രീൻ പ്രെസൻസ്, അമൽ നീരദ് ചിത്രങ്ങളുടെയെല്ലാം പ്രത്യേകത ആയ സ്റ്റൈലിഷ് ഫ്രയിമുകൾ എന്നിവയാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റുകൾ. ഒപ്പം സുഷിൻ ശ്യാമിന്റെ പശ്ചാത്തല സംഗീതം സൗബിൻ ഷാഹ്‌റിന്റെ പ്രകടനം എന്നിവയും ശ്രദ്ധ നേടുന്നുണ്ട്. ഏതായാലും ചിത്രം മികച്ച വിജയം നേടിയെടുക്കുമെന്നു തന്നെയാണ് മമ്മൂട്ടി ആരാധകരും ചിത്രത്തിന്റെ അണിയറ പ്രവർത്തകരും പ്രതീക്ഷിക്കുന്നത്.
ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സുദേവ് നായർ, ഹാരിഷ് ഉത്തമൻ, അബു സലിം, അനഘ, അനസൂയ ഭരദ്വാജ്, വീണ നന്ദകുമാർ, ശ്രിന്ദ, ലെന, നദിയ മൊയ്‌ദു, കെ പി എ സി ലളിത, ജിനു ജോസഫ്, നെടുമുടി വേണു, ദിലീഷ് പോത്തൻ, ഫർഹാൻ ഫാസിൽ, നിസ്താർ സേട്ട്, മാല പാർവതി, കോട്ടയം രമേശ്, പോളി വത്സൻ, ധന്യ അനന്യ, റംസാൻ, ഷെബിൻ ബെൻസൺ തുടങ്ങി ഒരു വലിയ താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരന്നിട്ടുണ്ട്. അമൽ നീരദ് നിർമ്മാണം നിർവഹിക്കുകയും കൂടി ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് അദ്ദേഹവും നവാഗതനായ ദേവദത് ഷാജിയും ചേർന്നാണ്.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.