[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഭീഷ്മ പര്‍വ്വത്തിന് ടിക്കറ്റ് കിട്ടിയില്ല; നിരാശയോടെ ആറാടുകയാണ് ആരാധകന്‍..!

മോഹൻലാൽ ചിത്രമായ ആറാട്ടിനു തന്റെ അഭിപ്രായം പങ്കു വെച്ച സന്തോഷ് വർക്കി എന്ന ആരാധകൻ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഒരു പ്രത്യേക രീതിയിൽ തന്റെ അഭിപ്രായം പങ്കു വെച്ചാണ് അദ്ദേഹം ശ്രദ്ധേയനായത്. അതിന്റെ പേരിൽ കുറെ ട്രോളുകൾക്ക് അദ്ദേഹം വിധേയനായി എങ്കിലും, പിന്നീട് ഒരു വ്യക്തി എന്ന നിലയിൽ അദ്ദേഹം സ്വന്തമാക്കിയ വിദ്യാഭ്യാസപരമായ നേട്ടങ്ങളും മറ്റും പുറത്തു വന്നതോടെ അദ്ദേഹത്തിന്റെ വാക്കുകൾക്ക് ഒരു ആരാധകന്റെ വാക്കുകൾ എന്നതിലുപരി ഉള്ള വിലയും കൈവന്നിട്ടുണ്ട്. ഒരു മോഹൻലാൽ ആരാധകൻ ആണെങ്കിലും താൻ എല്ലാവരുടെയും ചിത്രങ്ങൾ കാണുകയും നല്ലതാണെങ്കിൽ അത് തുറന്ന് പറയുകയും ചെയ്യുമെന്നും സന്തോഷ് പറഞ്ഞിട്ടുണ്ട്. മമ്മൂട്ടി നായകനായ ഭീഷ്മ പർവം താൻ ആദ്യ ദിനം തന്നെ കാണുമെന്നും അഭിപ്രായം പറയുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

എന്നാൽ ഇന്നലെ ചിത്രം കാണാൻ പോയപ്പോൾ, അല്പം വൈകി പോയത് കൊണ്ട് തന്നെ, സന്തോഷിന് ടിക്കറ്റ് കിട്ടിയില്ല. അതിന്റെ നിരാശയിൽ ആണ് താനെന്നു സൂചിപ്പിക്കുന്ന സന്തോഷിന്റെ വീഡിയോ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. “ആദ്യ ഷോ കാണാന്‍ എത്തിയതാണ്, എന്നാല്‍ ടിക്കറ്റ് കിട്ടിയില്ല, നിരാശയുണ്ട്. സിനിമ കാണും, അഭിപ്രായം പറയും. മമ്മൂട്ടി തകര്‍ക്കും” എന്നാണ് സന്തോഷ് പറയുന്നത്. അമൽ നീരദ് ഒരുക്കിയ ഭീഷ്മ പർവം നല്ല പ്രതികരണം ആണ് നേടുന്നത്. മെഗാ സ്റ്റാർ ആരാധകർക്ക് ഏറെ സന്തോഷം നൽകുന്നുണ്ട് ഈ മാസ്സ് ചിത്രം. അമൽ നീരദ് തന്നെ നിർമ്മിക്കുകയും ചെയ്ത ഈ ചിത്രം രചിച്ചത് അദ്ദേഹവും നവാഗതനായ ദേവദത് ഷാജിയും ചേർന്നാണ്. മികച്ച കലക്ഷൻ ആണ് ഇപ്പോൾ ഈ ചിത്രം നേടുന്നത്.

ഫോട്ടോ കടപ്പാട്: KERALA VISION

https://youtu.be/EpdYNeXXBEE?t=541

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

4 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

4 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.