[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഒടിയനെ ഒടി വെച്ച് ഭീഷ്മ; ആദ്യ ദിനത്തിലെ ട്രാക്കഡ്‌ കളക്ഷൻ എത്തി..!

ഏകദേശം രണ്ടു വർഷത്തിന് ശേഷമാണു നൂറു ശതമാനം പ്രേക്ഷകരെ കയറ്റി ഒരു മലയാള സിനിമ റിലീസ് ആവുന്നത്. ആ ഭാഗ്യം ലഭിച്ചത് മമ്മൂട്ടി നായകനായ ഭീഷ്മ പർവ്വം എന്ന ചിത്രത്തിനാണ്. കൂടിയ ടിക്കറ്റ് ചാർജ് , മുഴുവൻ കാണികൾ എന്നീ ഘടകങ്ങൾ ഈ ചിത്രത്തിന് ഒരു പുതിയ നേട്ടം സമ്മാനിച്ചിരിക്കുകയാണ്. ആദ്യ ദിനം ട്രാക്ക് ചെയ്ത കളക്ഷനിൽ മലയാളത്തിലെ ഏറ്റവും ഉയർന്ന ഫിഗർ നേടാൻ ഈ ചിത്രത്തിന് സാധിച്ചു. മമ്മൂട്ടി ആരാധകരുടെ കൂട്ടായ്മയായ ഫ്രൈഡേ മാറ്റിനി എന്ന ട്രാക്കിങ് ഫോറം പുറത്തു വിട്ട കണക്കുകൾ പ്രകാരം, ആദ്യ ദിനത്തിൽ 3.67കോടി ആണ് ഭീഷ്മ പർവ്വം നേടിയ ട്രാക്കിങ് കളക്ഷൻ. മോഹൻലാൽ ചിത്രമായ ഒടിയൻ ആയിരുന്നു നിലവിലെ ഏറ്റവും ഉയർന്ന ട്രാക്കിങ് കളക്ഷൻ നേടിയിരുന്ന ചിത്രം. ഒടിയൻ നേടിയത് മൂന്നുകോടി മുപ്പത്തിനാല് ലക്ഷം രൂപ ആയിരുന്നു.

എന്നാൽ ഭീഷ്മ 3.67കോടി നേടിയത് 1179 ട്രാക്ക്ഡ് ഷോകളിൽ നിന്നാണ് എങ്കിൽ ഒടിയൻ 3.34 കോടി നേടിയത് ആയിരത്തിൽ താഴെ ട്രാക്ക്ഡ് ഷോകളിൽ നിന്നാണ്. അതുപോലെ ഒടിയൻ കളിച്ച നാനൂറിനു മുകളിൽ ഉള്ള ഫാൻസ്‌ ഷോകൾ ട്രാക്ക് ചെയ്തിട്ടും ഇല്ല. ഭീഷ്മ പര്വതിന്റെ ഫാൻസ്‌ ഷോകൾ അടക്കം ബുക്ക് മൈ ഷോ വഴി തന്നെ ആയിരുന്നത് കൊണ്ട് അത് ട്രാക്കിങ് കൂടുതൽ എളുപ്പമാക്കുകയും കൂടുതൽ ഷോകൾ ട്രാക്ക് ചെയ്യാൻ സാധിക്കുകയും ചെയ്തു. മരക്കാർ എന്ന ചിത്രത്തിനും മൂന്ന് കോടിയിൽ കൂടുതൽ ട്രാക്കഡ്‌ കളക്ഷൻ ഉണ്ട്. പക്ഷെ ആ ചിത്രം അമ്പതു ശതമാനം കാണികളെ മാത്രം കയറ്റിയാണ് കളിച്ചതു. അതുപോലെ 900 നു മുകളിൽ വരുന്ന അതിന്റെ ഫാൻസ്‌ ഷോകളും ട്രാക്ക് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോൾ 3.67കോടി ട്രാക്ക്ഡ് കളക്ഷൻ നേടിയ ഭീഷ്മ പർവ്വം ആദ്യ ദിനം കേരളത്തിൽ നിന്ന് അഞ്ചു കോടിക്കും ആറ് കോടിക്കും ഇടയിൽ ആദ്യ ദിന കളക്ഷൻ നേടും എന്നാണ് ട്രാക്കേഴ്സ് കണക്കാക്കുന്നത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

4 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

4 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.