മോഹൻലാൽ എന്ന മലയാളത്തിലെ എക്കാലത്തെയും വലിയ താരം മലയാളികളുടെ ഇടയിൽ ഉള്ള തന്റെ അവിശ്വസനീയമായ സ്വാധീനം ഒരിക്കൽ കൂടി കാണിച്ചു തരികയാണ് . പുതിയ ചിത്രമായ ഒടിയൻ വരുന്ന ഡിസംബർ പതിനാലിന് ആണ് റിലീസ് ചെയ്യാൻ പോകുന്നത്. എന്നാൽ റിലീസിന് ഇനിയും ദിവസങ്ങൾ ശേഷിക്കെ ഒടിയൻ മാനിയ കേരളം കീഴടക്കുകയാണ് എന്ന് പറയാം . അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു 24 മണിക്കൂറിനകം പ്രധാന കേന്ദ്രങ്ങളിൽ ഉള്ള എല്ലാ ഷോകളും സോൾഡ് ഔട്ട് ആയി എന്ന് മാത്രമല്ല, എക്സ്ട്രാ ഷോകൾ ഇപ്പോഴേ കൂട്ടിച്ചേർക്കുകയാണ്. അതോടൊപ്പം ഇപ്പോൾ കേരളത്തിലെ യുവതീ യുവാക്കൾക്കും കുട്ടികൾക്കും ഇടയിൽ ട്രെൻഡ് ആവുന്നത് ഒടിയൻ സ്പെഷ്യൽ ടീഷർട്ടുകൾ ആണ്. ഇവർക്കൊപ്പം സിനിമാ താരങ്ങളും ഈ ചിത്രത്തെ വരവേൽക്കാൻ കാത്തിരിക്കുകയാണ്. കുട്ടനാടൻ മാർപ്പാപ്പ, കിനാവള്ളി എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ സുരഭി സന്തോഷ് ഒടിയൻ ടീഷർട് അണിഞ്ഞു നിൽക്കുന്ന ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ജയറാം ചിത്രമായ ഗ്രാൻഡ് ഫാദറിലും സുരഭി ആണ് നായിക.
ഒടിയൻ എന്ന ചിത്രത്തിലെ മോഹൻലാലിനെ പടമുള്ള ഈ ടീഷർട്ടുകൾ ചൂടപ്പം പോലെയാണ് വിപണിയിൽ വിട്ടു പോകുന്നത്. ഒടിയൻ സ്പെഷ്യൽ മൊബൈൽ കവറുകൾ, ട്രാക്ക് സ്യൂട്ടുകൾ , ഒടിയൻ മാലകൾ, ഒടിയൻ ആം ബാൻഡ് തുടങ്ങി ഒട്ടേറെ ഒടിയൻ സ്പെഷ്യൽ ഐറ്റംസ് വിപണിയിൽ സുലഭമാണെന്നു മാത്രമല്ല എല്ലാത്തിനും വമ്പൻ വിൽപ്പനയാണ് ലഭിക്കുന്നത്. ഇതിനെല്ലാം പുറമെ എയർടെൽ ആയി ചേർന്ന് ഒടിയൻ ടീം പുറത്തിറക്കിയ ഒടിയൻ സ്പെഷ്യൽ ഫോർജി സിം കാർഡുകൾക്കും വമ്പൻ പ്രതികരണമാണ് ലഭിക്കുന്നത്. അഡ്വാൻസ് ബുക്കിങ്ങിൽ മലയാള സിനിമയിലെ ചരിത്രം തിരുത്തിക്കുറിക്കുകയാണ് ഈ മോഹൻലാൽ ചിത്രമിപ്പോൾ. വി എ ശ്രീകുമാർ മേനോൻ ഒരുക്കിയ ഈ ചിത്രത്തിന്റെ ഗ്ലോബൽ ലോഞ്ച് നാളെ ദുബായിൽ വെച്ച് നടക്കും. മോഹൻലാൽ, ശ്രീകുമാർ മേനോൻ, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ, രചയിതാവ് ഹരികൃഷ്ണൻ, സംഘട്ടന സംവിധാനം നിർവഹിച്ച പീറ്റർ ഹെയ്‌ൻ, നായിക മഞ്ജു വാര്യർ തുടങ്ങി ഒടിയൻ ടീം മുഴുവനും നാളെ അവിടെ ഉണ്ടാകും.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.