കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത മോൺസ്റ്റർ എന്ന ചിത്രം ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിച്ചു. കേരളത്തിലുടനീളം നൂറോളം ഫാൻസ് ഷോകളോടെ ആരംഭിച്ച ഈ ചിത്രത്തിന് വമ്പൻ സ്വീകരണമാണ് മോഹൻലാൽ ആരാധകരും സിനിമാ പ്രേമികളും ചേർന്ന് നൽകിയത്. ഉദയ കൃഷ്ണ തിരക്കഥ രചിച്ച ഈ ചിത്രം ഒരു ത്രില്ലറാണെങ്കിലും, ഇതിന്റെ ആദ്യ പകുതി മുന്നോട്ട് നീങ്ങുന്നത് ഒരു ഫാമിലി എന്റെർറ്റൈനെർ എന്ന രീതിയിലാണ്. മോഹൻലാൽ അവതരിപ്പിക്കുന്ന ലക്കി സിങ് എന്ന കഥാപാത്രം കേരളത്തിലെത്തുന്നിടത്തു നിന്നാണ് ചിത്രം ട്രാക്കിലാവുന്നത്. രസകരമായ രീതിയിലാണ് മോഹൻലാൽ ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഷീ ടാക്സി ഡ്രൈവറായ ഹണി റോസ്, ഭർത്താവ് സുദേവ് നായർ, അവരുടെ കുട്ടിയുടെ ആയ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ലക്ഷ്മി മൻചു എന്നിവരെയും ഈ ആദ്യ പകുതിയിൽ അവതരിപ്പിക്കുന്നുണ്ട്.
ചിത്രത്തിന്റെ ത്രില്ലർ മൂഡിലേക്കുള്ള ആദ്യത്തെ നീക്കം വരുന്നത് ആദ്യ പകുതിക്കു തൊട്ടു മുൻപാണ്. ഇന്റെർവലിനുള്ള കഥാമാറ്റത്തോടെ ഈ ചിത്രം പ്രേക്ഷകർക്ക് നൽകുന്ന ഫീൽ, ഉദ്വേഗഭരിതമായ ഒരു രണ്ടാം പകുതിയാണ് വരാൻ പോകുന്നതെന്നാണ്. ആദ്യ പകുതിയിലെ ചെറിയ ചെറിയ തമാശകളും കൊച്ചു കുട്ടിയോടൊപ്പമുള്ള മോഹൻലാലിന്റെ ഗാനവും തീയേറ്ററിൽ കയ്യടികൾ സൃഷ്ടിക്കുന്നുണ്ട്. ഏതായാലും കൂടുതൽ സീരിയസായ ഒരു രണ്ടാം പകുതിക്കു വേണ്ടിയുള്ള ഒരു ബിൽഡപ്പാണ് ഈ ആദ്യ പകുതിയെന്നാണ് സൂചന. ഒരു നിമിഷം പോലും ബോറടിപ്പിക്കാതെയാണ് മോൺസ്റ്റർ മുന്നോട്ടു പോകുന്നതെന്നാണ് ആദ്യ പകുതി കഴിയുമ്പോഴുള്ള പ്രേക്ഷക പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. മോൺസ്റ്റർ വരവറിയിക്കുന്നു എന്നാണ് സോഷ്യൽ മീഡിയയും പറയുന്നത്.
അരണ്ട വെളിച്ചത്തിൽ സോഡ കുപ്പി എതിരാളിയുടെ തലയിൽ അടിച്ച് പൊട്ടിച്ച് അയാളുടെ നെഞ്ചത്ത് ആഞ്ഞ് കുത്തും, രക്തം മുഖത്തും ശരീരത്തിലും…
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
This website uses cookies.