മാസ്റ്റർ ഡയറക്ടർ പ്രിയദർശന്റെ മോഹൻലാൽ ചിത്രമായ മരക്കാർ: അറബിക്കടലിന്റെ സിംഹം ഈ വരുന്ന നവംബറിൽ ആണ് ഷൂട്ടിംഗ് ആരംഭിക്കുക .ഒറ്റ ഷെഡ്യൂളിൽ ആയി ഏകദേശം നൂറു ദിവസം കൊണ്ടാണ് ഈ ചിത്രം പൂർത്തിയാവുക. പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ ഒരുപാട് വേണ്ടി വരുന്ന ചിത്രമായാണ് കൊണ്ട് തന്നെ ഈ ചിത്രത്തിന്റെ റിലീസ് എന്നായിരിക്കും എന്ന് പറയാനാവില്ല എന്നാണ് സംവിധായകൻ പ്രിയദർശൻ പറഞ്ഞത് എങ്കിലും, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ പറയുന്നത് അടുത്ത വർഷം സെപ്റ്റംബർ മാസത്തിൽ ഓണം റിലീസ് ആയി ഈ ചിത്രം റിലീസ് ചെയ്യാനാണ് പ്ലാൻ ചെയ്യുന്നത് എന്നാണ്. നൂറു കോടി രൂപ മുതൽമുടക്കിൽ നിർമ്മിക്കുന്ന ഈ ചിത്രം മലയാളത്തിലെ ഏറ്റവും വലിയ പ്രൊജക്റ്റ് ആണ്. മലയാളത്തിന് പുറമെ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ഈ ചിത്രം മൊഴിമാറ്റി ഒരേ സമയം പ്രദർശനത്തിനെത്തിക്കാനാണ് നീക്കം.
തമിഴ്, തെലുങ്കു, ഹിന്ദി ഭാഷകളിലെ പ്രമുഖ നടന്മാരും സാങ്കേതിക പ്രവർത്തകരും ഈ ചിത്രത്തിന്റെ ഭാഗമായി വരുമെന്നും സംവിധായകൻ പ്രിയദർശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. സാബു സിറിൽ പ്രൊജക്റ്റ് ഡിസൈനർ ആയി എത്തുന്ന ഈ ചിത്രത്തിൽ മലയാളത്തിൽ നിന്ന് പ്രണവ് മോഹൻലാൽ, മധു എന്നിവർ ഉണ്ടാകും. മോഹൻലാൽ അവതരിപ്പിക്കുന്ന കുഞ്ഞാലി മരക്കാർ നാലാമന്റെ യൗവ്വനകാലമാണ് പ്രണവ് മോഹൻലാൽ അവതരിപ്പിക്കുക. തെലുങ്കു സൂപ്പർ താരം നാഗാർജുനയും ബോളിവുഡിലെ പ്രശസ്ത താരങ്ങൾ ആയ സുനിൽ ഷെട്ടിയും പരേഷ് റാവലും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗമാകും എന്നും സൂചനയുണ്ട്. പ്രേക്ഷകരെ ഞെട്ടിക്കുന്ന ഒരുപാട് പ്രഖ്യാപനങ്ങൾ ഈ ചിത്രത്തെ കുറിച്ച് വരാനിരിക്കുന്നതേയുള്ളൂ എന്നാണ് ഇപ്പോൾ നമ്മുക്ക് ലഭിക്കുന്ന സൂചന.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.